ഐതിഹ്യമാല/കൈപുഴത്തമ്പാന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വൈദ്യം, മന്ത്രവാദം, ജ്യോതി‌ഷം, ഇന്ദ്രജാലം മുതലായ വിദ്യകളില്‍ അദ്വിതീയനായിരുന്ന കൈപ്പുഴ തമ്പാനെ കുറിച്ച് കേട്ടിട്ടിലാത്തവര്‍ ആയി മലയാളത്തില്‍ അധികം പേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എങ്കിലും നമ്മുടെ മലയാളരാജ്യത്ത് മുമ്പുണ്ടായിരുന്ന അനേകം മഹാന്മാരുടെ കഉു015ന്ധ കള്‍ ഇപ്പോള്‍ വിസ്മൃതിപഉു015ന്ധത്തിലകപ്പെട്ടു പോയിരിക്കുന്നപോലെ ഈ മഹാന്റെ ചരിത്രവും കാലാന്തരത്തില്‍ പോയ്പോയേക്കാവുന്നതുകൊണ്ട് അങ്ങനെ വരാതിക്കാനായി അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ള ചില സംഗതി കള്‍ ചുവടെ പ്രസ്താവിച്ചുകൊള്ളുന്നു.


കൈപ്പുഴത്തമ്പാന്റെ ഓമനപേര് "കുഞ്ചു" എന്നായിരുന്നതിനാല്‍ അദ്ദേഹത്തെ ചിലര്‍ "കുഞ്ചുതമ്പാനെ" ന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിനു അനേകം വിദ്യകളില്‍ വൈദഗ്ദ്ധ്യമുണ്ടായിരുന്നു എന്ന് മുന്‍പ് പറഞ്ഞിട്ടു ണ്ടല്ലോ. അവയില്‍ ഇദ്ദേഹം ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായവ ഗ്രഹി ച്ചത് വലിയ ഐന്ദ്രജാലികനെന്നു സുപ്രസിദ്ധനായിരുന്ന വട്ടപ്പറമ്പില്‍ വലിയത്താന്റെ അടുക്കല്‍നിന്നാണ്. കോട്ടയത്ത് രാജാവിന്റെ ശി‌ഷ്യനും തിരുവതാംകൂര്‍ അശ്വതിതിരുനാള്‍ തിരുമനസ്സിലെ ഗുരുവും വലിയ ഐന്ദ്ര ജാലികനും ആയിരുന്ന 'പീതാംബരയ്യന്‍' എന്നാ പാരദേശികബ്രാഹ്മണ നെയും പത്മതീര്‍ത്ഥത്തില്‍ വെള്ളത്തിനു മീതെ കച്ചവടസ്സാമാനങ്ങള്‍ നിരത്തി കച്ചവടം നടത്തിയ മഹേന്ദ്രജാലക്കാരായ പട്ടാണികളെയും വെള്ളത്തില്‍ മുക്കിയും മറ്റും തോല്പിച്ചു തിരുവനന്തപുരത്തുനിന്നോടിച്ച മഹാനായിരുന്ന വലിയത്താന്റെ ശി‌ഷ്യനായിരുന്നുവെങ്കിലും തമ്പാന്‍ തിരിയില്‍നിന്നും കൊളുത്തിയ പന്തം പോലെ മോടിവിദ്യയില്‍ ഗുരുവിനേ ക്കാളധികം ശോഭിച്ചിരുന്നു. എങ്കിലും വലിയത്താന്റെ കാലം കഴിഞ്ഞ തിന്റെ ശേ‌ഷമേ തമ്പാന്‍ തന്റെ വിദ്യകള്‍ അധികം പ്രകടിപ്പിച്ചു തുടങ്ങി യുള്ളൂ. വലിയത്താന്‍ കൊല്ലം 97ന്ധ-ാമാണ്ട് നാട് നീങ്ങിയ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് തിരുമാനസ്സിലെക്കാലത്തും, തമ്പാന്‍ 10ഞ്ജഞ്ജ-ാമാണ്ട് നാടുനീങ്ങിയ സ്വാതിതിരുനാള്‍ തിരുമനസ്സിലെക്കാലത്തുമാണ് ജീവിച്ചിരു ന്നത്. തമ്പാന്റെ അത്ഭുതകര്‍മ്മങ്ങളില്‍ ചിലതു മാത്രമേ ഇവിടെ പറയു ന്നുള്ളൂ.


10ഞ്ജഞ്ജ-ാമാണ്ട് നാട് നീങ്ങിയ മഹാരാജാവു തിരുമനസ്സിലെക്കാലത്ത് ഒരിക്കല്‍ തമ്പാന്‍ തിരുവനന്തപുരത്തു ചെന്നിരുന്നു. തമ്പാന്‍ മുഖം കാണി ക്കാനായി ചെന്നപ്പോള്‍ തിരുമനസ്സുകൊണ്ടു കരുവേലപ്പുര മാളികയിലാണ് എഴുന്നള്ളിയിരുന്നത്. തമ്പാന്‍ തിരുമുമ്പാകെ ചെന്നത് വലിയ വേനല്‍ ക്കാലത്ത് ഒരുദിവസം ഉച്ചതിരിഞ്ഞ സമയത്തായിരുന്നു. തമ്പാനെ കണ്ട പ്പോള്‍ കുശലപ്രശ്നാനന്തരം "തമ്പാനെ കണ്ടിട്ട് വളരെ നാളായി. തമ്പാന്‍ കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നിട്ട് വിദ്യയൊന്നും കാണിക്കാതെയാ ണല്ലോ പോയത്. ഈ പ്രാവശ്യം അങ്ങനെയായാല്‍ പോരാ. ഇന്നുതന്നെ എന്തെങ്കിലും ഒന്ന് കാണിക്കണം" എന്ന് കല്പിചു.

തമ്പാന്‍: തിരുമുമ്പാകെ കാണിക്കാന്‍ തക്കവിദ്യയൊന്നും
അടിയന്‍ ഗ്രഹിച്ചിട്ടില്ല. പഠിച്ചിട്ടുല്ലതെല്ലാം പലപ്പോഴായി ഇവിടെ കാണി
ക്കുകയും കല്പിച്ചു തൃക്കണ്‍പാര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇനി കാണി
ക്കാനൊന്നുമില്ല.


തിരുമനസ്സുകൊണ്ട്: ഉപായമൊന്നും പറയേണ്ടാ. പുതിയതായിട്ട്
എന്തെങ്കിലും ഒരു വിദ്യ ഇന്ന് കാണിക്കണം.


തമ്പാന്‍: നിര്‍ബന്ധമാണെങ്കില്‍ കൂടാതെ കഴിയുകയില്ലല്ലോ.
വല്ലതും നോക്കാം. വെയിലിന്റെ ചൂടല്പം കുറയട്ടെ. ഉ‌ഷ്ണം കലശലാ
യിരിക്കുന്നു.


തിരുമനസ്സുകൊണ്ട്: ഉ‌ഷ്ണത്തിന്റെ കാര്യം ഒന്നും പറയാനില്ല.
ഏതാനും ദിവസമായിട്ട് ഞാന്‍വളരെ ക്ഷീണിക്കുന്നുണ്ട്. ഇയ്യിടെയെ
ങ്ങാനും മഴയ്ക്ക് യോഗമുണ്ടോ? തമ്പാന്‍ ജ്യോത്സ്യന്‍ ആയതുകൊണ്ട്
അതും അറിയാമല്ലോ. ബുധശുക്രന്മാരിപ്പോള്‍ എവിടെ ആണ്?


തമ്പാന്‍: ബുധശുക്രന്മാര്‍ എവിടെയെങ്കിലും ആകട്ടെ. ഇന്നൊരു
മഴയ്ക്ക് യോഗമുണ്ട്.


തിരുമനസ്സുകൊണ്ട്: ഇന്നോ? അതബദ്ധം തന്നെ. ഇന്ന് മഴയുണ്ടാ
വാനുള്ള ലക്ഷണം ഒന്നും കാണുന്നില്ലല്ലോ.

തമ്പാന്‍: മഴയ്ക്ക് ലക്ഷണം ഒന്നും വേണമെന്നില്ല. അതിനു വരാന്‍
തോന്നിയാല്‍ ഇങ്ങോട്ട് വന്നേയ്ക്കും. അത്ര ഉള്ളൂ. "അവര്‍‌ഷണം
ചാപ്യതിവര്‍‌ഷണഞ്ച ദേവോ ന ജാനാതി കുതോ മനു‌ഷ്യഃ" എന്നുണ്ടല്ലോ.


തിരുമനസ്സുകൊണ്ട്: എന്നാല്‍ തമ്പാന്‍ എങ്ങനെ തീര്ചരയാക്കി?{
തമ്പാന്‍ ദേവന്മാരെക്കാള്‍ ദിവ്യജ്ഞാനം ഉള്ള ആളാണോ?


തമ്പാന്‍: തിരുമനസ്സിലെ അടുക്കല്‍ തര്‍ക്കിക്കാന്‍    അടിയന്‍
ശക്തനല്ല. ഇന്ന് മഴയുണ്ടാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.


തിരുമനസ്സുകൊണ്ട്: ഇന്ന് മഴയുണ്ടാകുന്നപക്ഷം തമ്പാന് തക്കതായ
ഒരു സമ്മാനം തരാന്‍ ഞാന്‍നിശ്ചയിച്ചിരിക്കുന്നു.


ഇത്രയും സംഭാ‌ഷണം കഴിഞ്ഞപ്പോഴേയ്ക്കും അതികലശലായി മഴക്കാറ് കണ്ടു തുടങ്ങി. ഇടിയും മിന്നലും അതിനെ തുടര്‍ന്ന് ഉടനെ "തമ്പാന്‍ പറഞ്ഞത് പോലെ മഴ ഉണ്ടായേക്കുമെന്നു തന്നെയാണ് തോന്നു ന്നത്. നല്ല തണുത്ത കാറ്റ് വന്നുതുടങ്ങിയതുകൊണ്ട് ഇപ്പോള്‍ത്തന്നെ ഉ‌ഷ്ണത്തിന് വളരെ കുറവുണ്ട്. വരാന്തയില്‍ ഇരുന്നാല്‍ നല്ലപോലെ കാറ്റ് കൊള്ളാമല്ലോ" എന്നു കല്പിച്ചുകൊണ്ട് വടക്കേ വരാന്തയിലെഴുന്നള്ളി യിരുന്നു. അപ്പോഴേയ്ക്കു അതിഭയങ്കരമായ ഇടിയും മഴയും തുടങ്ങി കഴിഞ്ഞു. ഒരുമാത്ര കഴിഞ്ഞപ്പോഴേയ്ക്കും വെള്ളം പൊങ്ങിതുടങ്ങി. പത്മ തീര്‍ത്ഥം നിറഞ്ഞുകവിഞ്ഞു വെള്ളം നാല് പുറത്തേയ്ക്കും ഒഴുകി തുടങ്ങുകയും പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മതില്‍ക്കകവും അടുത്തുള്ള ഗൃഹങ്ങളും കരുവേലപ്പുരമാളികയുടെ താഴെയുമെല്ലാം വെള്ളം കൊണ്ട് നിറയുകയും ചെയ്തു. ഗംഭീരാശയാനായ തിരുമനസ്സുകൊണ്ടു ആകപ്പാടെ പരിഭ്രമിച്ചു വശായി. അടുക്കല്‍ നിന്നിരുന്ന തമ്പാനോട് "ഇനി എന്താ നിവൃത്തി? വെള്ളം ഈ മാളികവരെ പൊങ്ങുക ആണെങ്കില്‍ പിന്നെ എന്താ ചെയ്ക?" എന്ന് കല്പിചു ചോദിചു. "എന്തോ ഒന്നും അറിഞ്ഞു കൂടാ. എല്ലാം പത്മനാഭനു തന്നെ അറിയാം" എന്നായിരുന്നു തമ്പാന്റെ മറുപടി. ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴെയ്ക്കും വെള്ളം പൊങ്ങിപ്പൊങ്ങി കരുവേലപ്പുരയുടെ വരാന്തയിലേക്ക് കയറിത്തുടങ്ങി. മാത്രക്കുമുന്‍പേ അവിടെ വെള്ളം മുട്ടോളം ആയി. തിരുമനസ്സുകൊണ്ടു പരിഭ്രമം കലശ ലായി. ഉടനെ കഉു015ന്ധകഴിയുമെന്നു കല്പിച്ചു തീര്‍ച്ചയാക്കി. ഭക്തിപൂര്‍വ്വം പത്മനാഭനെ സ്മരിചുകൊണ്ട് അവിടുന്ന് എണീറ്റുനിന്നു. അപ്പോള്‍ പതിനെട്ടു തണ്ടുവച്ച ഒരു ബോട്ട് വടക്കുനിന്നു അതിവേഗത്തില്‍ വരുന്നതായി കല്പിച്ചു കണ്ടു. ആ ബോട്ട് നേരെ വന്നു കരുവേലപുര മാളികയുടെ വരാന്തയോട് ചേര്‍ന്നടുക്കുകയും ബോട്ടിലുണ്ടായിരുന്നവര്‍ "വേഗത്തില്‍ ബോട്ടിലേക്ക് എഴുന്നള്ളണം. താമസിച്ചാല്‍ ആപത്തു ണ്ടാകും" എന്ന് വിളിച്ചറിയിക്കുകയും ചെയ്തു. ഉടനെ "എന്നാല്‍ വരൂ തമ്പാനെ! നമുക്ക് എവിടെയെങ്കിലും പോയി ജീവനെ രക്ഷിക്കാം" എന്ന് കല്പിച്ചുകൊണ്ട് വരാന്തയില്‍ നിന്നും ബോട്ടിലേക്ക് തൃക്കാലെടുത്തു വയ്ക്കാന്‍ ഭാവിചപ്പോള്‍ തമ്പാന്‍ തൃക്കൈ പിടിചു പിറകോട്ടു വലിച്ചു കൊണ്ട്, "എന്താണ് കല്പിചു ചെയാന്‍ ഭാവിക്കുന്നത്?" എന്നു ചോദിചു. "ബോട്ടില്‍ കയറാഞ്ഞാലോ?" എന്നു തിരുമനസ്സുകൊണ്ടും "ബോട്ടെവിടെ" എന്നു തമ്പാനും പരസ്പരം ചോദ്യമായി. ഉടനെ കല്പിചുനോക്കിയപ്പോള്‍ അവിടെ ബോട്ടും വെള്ളവും മഴയും മഴക്കാറും ഇടിയും മിന്നലും ഒന്നും ഉണ്ടായിരുന്നില്ല. യഉു015ന്ധാപൂര്‍വ്വം നല്ല വെയില്‍ മാത്രമുണ്ടായിരുന്നു. അപ്പോഴാണ് ഇതെല്ലാം തമ്പാന്റെ ഇന്ദ്രജാലവിദ്യയായിരുന്നു എന്ന് തിരുമനസ്സിലേക്കു ബോധ്യമായത്. ഉടനെ ഒന്നാംതരത്തില്‍ രണ്ടു വീരശൃംഖല വരുത്തി തമ്പാന്റെ രണ്ടു കൈക്കും കല്പിചിടുവിചു "തമ്പാന്റെ വിദ്യ കുറച്ചധികമായിപ്പോയി. ഇത്രയും വേണ്ടായിരുന്നു. ഞാന്‍ വല്ലാതെ പരിഭ്രമിച്ചുപോയി. എങ്കിലും സന്തോ‌ഷമായി. എന്നാല്‍ ഇതുകൊണ്ട് മതിയായില്ല. ഇത് ഞാന്‍മാത്രമല്ലേ കണ്ടുള്ളൂ? നാളെ ഉച്ചയ്ക്ക് എല്ലാവര്‍ക്കും കാണാന്‍ സെകൗര്യമുള്ള സ്ഥലത്തുവച്ച് പരസ്യമായിട്ടുകൂടി ചില വിദ്യകള്‍ കാണിക്കണം" എന്ന് കല്പിക്കുകയും തമ്പാന്‍ അങ്ങനെയാവാമെന്നു സമ്മതിക്കുകയും ചെയ്തു.


പിറ്റേദിവസം തമ്പാന്റെ ജാലവിദ്യാ പ്രദര്‍ശനം ഉണ്ടെന്നു കേട്ട് അവിടെ അസംഖ്യം ആളുകള്‍ കൂടി. മഹാരാജാവ് തിരുമനസ്സുകൊണ്ടു കരുവേലപ്പുര മാളികയില്‍ എഴുന്നള്ളിയിരിക്കുകയും ചെയ്തു. അപ്പോള്‍ തമ്പാന്‍ എല്ലാവരും കാണ്‍കെ മെതിയടിയില്‍ കയറി വെള്ളത്തിന്റെ മീതെ നടന്നു പത്മതീര്‍ത്ഥക്കുളത്തിന്റെ മധ്യഭാഗത്ത് ചെന്ന് അവിടെ ഒരു കരിമ്പടം വിരിച്ചു അതില്‍ അനേകം കച്ചവടസ്സാമാനങ്ങള്‍ നിരത്തി വച്ചു കൊണ്ടിരുന്നു. അവിടെയിരുന്നുകൊണ്ട് തമ്പാന്‍ പല വിദ്യകള്‍ കാണിചു. അവയെല്ലാം കണ്ടു തിരുമനസ്സുകൊണ്ടും കാഴ്ചക്കാരായ ഇതരജനങ്ങളും ഏറ്റവും വിസ്മയിച്ചു. തമ്പാന്‍ കുറച്ചു ദിവസം തിരുവനന്തപുരത്തു താമസിച്ചിട്ട് മടങ്ങിപ്പോവുകയും ചെയ്തു. തമ്പാന്‍ യാത്ര അറിയിച്ചപ്പോള്‍ പതിവുള്ള സമ്മാനവും യാത്രചെലവുവകയ്ക്ക് ആയിരം പണവും കല്പ്പി്ചു കൊടുത്ത് "തമ്പാന്‍ താമസിയാതെ ഇനിയും വരണം" എന്ന് കല്പിക്കുകയും ചെയ്തു.


തമ്പാന്‍ പിന്നെയൊരിക്കല്‍ തിരുവനന്തപുരത്തു ചെന്നപ്പോഴും വിദ്യ വല്ലതും കാണിക്കണമെന്ന് തിരുമനസ്സുകൊണ്ടു നിര്‍ബന്ധപൂര്‍വ്വം കഉു0ഞ്ജച9ിക്ക യാല്‍ അങ്ങനെയാകാമെന്നു സമ്മതിച്ച്, വലിയകൊട്ടാരത്തിന്റെ മുറ്റത്ത് ഒരു വലിയ കരിമ്പടം വിരിച്ചു അവിടെയിരുന്നുകൊണ്ട് ചില വിദ്യകള്‍ കാണിക്കാനായി ഭാവിച്ചു. അപ്പോള്‍ മേല്‍ബ്ഭാഗത്തുനിന്ന് ഒരു നൂലിറങ്ങി വന്നു. അതിന്റെ അറ്റത്ത് ഒരെഴുത്തും ഉണ്ടായിരുന്നു. അത് വന്നു തമ്പാന്റെ തലയ്ക്കു മീതെ ആയപ്പോള്‍ അവിടെ നിന്നു. ഉടനെ തമ്പാന്‍ ആ എഴുത്തെടുത്തു വായിച്ചു നോക്കീട്ട് അടുക്കല്‍ത്തന്നെ എഴുന്നള്ളിയിരി ക്കുന്ന തിരുമനസ്സിലെ അടുക്കല്‍ "എനിക്ക് ഇനിയിപ്പോള്‍ ഇവിടെ താമസിക്കാന്‍ നിവൃത്തിയില്ല. ദേവേന്ദ്രന്റെ ഒരെഴുത്ത് വന്നിരിക്കുന്നു. അതിനാല്‍ ദേവലോകത്ത് പോയി തിരിച്ചു വന്നിട്ട് വല്ലതും വിദ്യ കാണിക്കാം" എന്നറിയിക്കുകയും ആ എഴുത്ത് തൃക്കൈയില്‍ കൊടുക്കു കയും ചെയ്തു. ആ എഴുത്ത് ദേവനാഗരാക്ഷരത്തില്‍ ഗീര്‍വ്വാണഭാ‌ഷയില്‍ എഴുതപ്പെട്ടതായിരുന്നു. അതിലെ സംഗതിയുടെ ചുരുക്കം, ദേവലോകത്ത് അതിഭയങ്കരമായ ദേവാസുരയുദ്ധം ആരംഭിച്ചിരിക്കുന്നു എന്നും അതിനാല്‍ ദേവേന്ദ്രനെ സഹായിക്കുവാനായി തമ്പാന്‍ ക്ഷണത്തില്‍ ചെല്ലണമെന്നുമാ യിരുന്നു. അതില്‍ തമ്പാന്റെ പേര്‍ക്കുള്ള മേല്വിദലാസവും ദേവേന്ദ്രന്റെ പേരും ഒപ്പും മുദ്രയുമുണ്ടായിരുന്നു. തിരുമനസ്സുകൊണ്ടു ആ എഴുത്ത് തൃക്കണ്‍പാര്‍ത്തുകൊണ്ടിരുന്നപ്പോള്‍ തമ്പാന്‍ ആ നൂലിന്മേല്‍ പിടിചു { കൊണ്ട് മേഉേു0ഞ്ജച9ാട്ടു പൊങ്ങിപ്പോവുകയും ക്ഷണനേരം കൊണ്ട് അദ്ദേഹം അദൃശ്യനായിത്തീരുകയും ചെയ്തു. അപ്പോള്‍ തിരുമനസ്സുകൊണ്ടും അവിടെ കൂടിയിരുന്നവരുമെല്ലാം അത്ഭുതപരവശന്മാരയിതീര്‍ന്നു. ഏകദേശം ഒരു നാഴിക കഴിഞ്ഞപ്പോള്‍ ആ സ്ഥലത്ത് മഴപെയുന്നത് പോലെ മേല്‍ഭാഗത്തുനിന്നും രക്തം വീണുതുടങ്ങി. കുറച്ചുകൂടി കഴിഞ്ഞ പ്പോള്‍ ദേഹത്തില്‍ നിന്നു മുറിഞ്ഞു വേര്‍പെട്ട ചില ശിരസ്സുകളും കൈകളും കാലുകളും തലയിലാത്ത ചില മൃതശരീരങ്ങളും മീതേക്ക് മീതെ വന്നു വീണു അവിടം നിറഞ്ഞു. ആ കൂട്ടത്തില്‍ അനേകം ആനകളുടെയും കുതിരകളുടെയും ശവങ്ങളും ഉണ്ടായിരുന്നു. ഇങ്ങനെ ചിലതൊക്കെ കൂടി കണ്ടുതുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ആശ്ചര്യത്തോടു കൂടി വലാതെ ഒരു ഭയം കൂടി ഉണ്ടായിതീര്‍ന്നു. ഒടുക്കം രക്തപ്രവാഹ ത്തോടു കൂടി തമ്പാന്റെ തലയും അവിടെ വന്നു വീണു. അത് കണ്ടപ്പോള്‍ ഇതെല്ലാം തമ്പാന്റെ വിദ്യയാണെന്ന് നല്ല നിശ്ചയമുണ്ടായിരുന്ന തിരുമനസ്സിലെ തിരുവുള്ളത്തിലും സ്വല്പമൊരു വികാരഭേദം ഉണ്ടായി പ്പോയി. ഇതെല്ലാം കണ്ടുകൊണ്ടു ഒരു മറയുടെ ഉള്ളില്‍ നിന്നിരുന്ന അമ്മച്ചി തമ്പാന്റെ തലകൂടി കണ്ടപ്പോള്‍ മൂര്‍¢ിച്ചു വീണുപോയി. ഉടനെ തിരുമനസ്സുകൊണ്ടു അതറിഞ്ഞു എണീറ്റ് അങ്ങോട്ട് എഴുന്നള്ളാന്‍ ആയി തിരിഞ്ഞപ്പോള്‍ തമ്പാന്‍ തിരുമനസ്സിലെ പുറകില്‍ നിന്നുകൊണ്ട് "ഇനി പരിഭ്രമിക്കാനും പേടിക്കാനുമൊന്നുമില്ല. ഇന്നത്തെ കളി കഴിഞ്ഞു" എന്ന് പറഞ്ഞു. തിരുമനസ്സുകൊണ്ടു തിരിഞ്ഞുനോക്കിയപ്പോള്‍ ആ മുറ്റത്ത് തമ്പാനെയല്ലാതെ മറ്റൊന്നും കാണ്മാനുണ്ടായിരുന്നില്ല. ആ പ്രാവശ്യവും തിരുമനസ്സുകൊണ്ടു സന്തോ‌ഷിച്ചു തമ്പാന് അനേകം സമ്മാനങ്ങള്‍ കല്പിച്ചു കൊടുക്കുകയുണ്ടായി. ഈ വിദ്യ തമ്പാനൊരിക്കല്‍ തന്റെ അമ്മയെ കാണിക്കാനായി സ്വഗൃഹത്തില്‍ വച്ചും കാണിച്ചിട്ടുണ്ട്.


കൈപ്പുഴതമ്പാന്‍ ഒരിക്കല്‍ പന്തളത്ത് ചെന്നിരുന്നു. തമ്പാനെ കണ്ടപ്പോള്‍ അവിടത്തെ വലിയതമ്പുരാന്‍ "തമ്പാനെയും തമ്പാന്റെ വിദ്യകളും കണ്ടിട്ട് വളരെക്കാലമായി. ഇന്ന് നേരം വൈകിയല്ലോ. അതു കൊണ്ട് നാളെ മതി. എന്തെങ്കിലും ഒരു വിദ്യ കാണിക്കണം" എന്ന് കല്പിചു. "പ്രായാധിക്യംകൊണ്ട് വിദ്യകഉെു0161ാക്കെ ഇയ്യിടെ നിറുത്തിവച്ചിരി ക്കുകയാണ്. ഇനി അതിനൊക്കെ പുറപ്പെട്ടാല്‍ ഒന്നും ശരിയാവുകയില്ല" എന്ന് തമ്പാന്‍ മറുപടി പറഞ്ഞപ്പോള്‍ "ഉപായമൊന്നും പറയേണ്ടാ. ഏതെങ്കിലും ഒന്ന് കാണിക്കാതെ തമ്പാനെ ഞാനിവിടെ നിന്നും വിട്ടയക്കു കയില്ല" എന്ന് വലിയതമ്പുരാന്‍ വീണ്ടും കല്പിച്ചു. അതിനു ശേ‌ഷമായി തമ്പാന്‍ ഒന്നും പറഞ്ഞില്ല. തമ്പാന്‍ അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം രാവിലെ വലിയതമ്പുരാനും തമ്പാനും കൂടി കുളിക്കാനായി പുഴക്കടവിലേക്ക് പോയി. കടവില്‍ ചെന്ന് രണ്ടുപേരും പല്} തേച്ചുകൊണ്ടിരുന്നപ്പോള്‍ തമ്പാന്‍ "ഈ ആറ്റില്‍ മുതലയുണ്ടോ?" എന്ന് ചോദിച്ചു. "വെള്ളം പൊങ്ങിക്കിടക്കുമ്പോള്‍ ചില കാലം മുതല വരാറുണ്ട്. കുളിക്കാന്‍ പോലും വെള്ളം ക ഉു0ന്ധ08ിയായിരിക്കുന്ന ഈ വേനല്‍ക്കാലത്ത് ഇവിടെയെങ്ങാനും മുതല വരികയില്ല. ആറ്റില്‍ പലസ്ഥലങ്ങളില്‍ ഇടമുറിഞ്ഞിട്ടുള്ളതിനാല്‍ ഇപ്പോള്‍ മുതലയ്ക്ക് കയറിവരാന്‍ നിവൃത്തി യുമില" എന്ന് വലിയതമ്പുരാന്‍ കല്പിചു. അപ്പോഴേയ്ക്കും ഒരു വലിയ മുതല അവരുടെ മുന്‍പിലായി വന്നു പൊങ്ങി. അപ്പോള്‍ തമ്പാന്‍, "ഇവിടെ മുതലയില്ലെന്നു കല്പിച്ചിട്ടു ഇതാ മുതല വന്നല്ലോ" എന്ന് പറഞ്ഞു. മുതല നേരെ ഇവരുടെ അടുക്കലേക്കു തന്നെ വന്നു. മുതലയെക്കണ്ട് പേടിച്ചു വലിയതമ്പുരാന്‍ എണീറ്റു. തമ്പാന്‍ അവിടെത്തന്നെ ഇരുന്നു. മുതല തമ്പാനെ തട്ടി വെള്ളത്തിലിട്ടു കടിച്ചെടുത്തും കൊണ്ടുപോയി. അപ്പോള്‍ തമ്പാന്‍ വലിയതമ്പുരാന്റെ നേരെ നോക്കി കൊണ്ട് "മുതലയുണ്ടോ എന്നു ചോദിച്ചിട്ട് ഇല്ലെന്നല്ലേ അവിടുന്ന് പറഞ്ഞത്? ഇങ്ങനെ ഭോ‌ഷ്ക് പറഞ്ഞു എന്നെ മുതലയ്ക്ക് ഇരയാക്കിതീര്‍ത്തത് കഷ്ടമായിപ്പോയി. ഇത് അവിടേക്ക് ചേര്‍ന്ന പ്രവൃത്തിയല്ല" എന്നു പറഞ്ഞു. അപ്പോഴേക്കും മുതല തമ്പാനെ യും കൊണ്ട് കുറെ അകലെ പോയി താണു. വലിയ തമ്പുരാന്‍ ആകപ്പാടെ ഏറ്റവും വി‌ഷണ്ണന്‍ ആയിത്തീര്‍ന്നു. ഉടനെ കരയ്ക്കു കയറി നിന്നുകൊണ്ട് ഭൃത്യന്മാതരെയും മറ്റും വിളിച്ചു വരുത്തി വിവരം കല്പിച്ചു. അപ്പോഴേക്കും കര്‍ണ്ണാകര്‍ണ്ണികയാ ഈ വര്‍ത്തമാനം അറിഞ്ഞു വലക്കാരും മറ്റുമായി അവിടെ അസംഖ്യം ആളുകള്‍ കൂടിക്കഴിഞ്ഞു. വല വീശിയും ആളുകള്‍ ഇറങ്ങിത്തപ്പിയും മറ്റും ആറ്റില്‍ എല്ലാം പല വിധത്തില്‍ പരിശോധനകള്‍ നടത്തി. ഒരു ഫലവും ഉണ്ടായില്ല. തമ്പാനെ എന്നല്ല, മുതലയെ പോലും അവിടെയെങ്ങും കണ്ടില്ല. നേരമുച്ചയായപ്പോള്‍ ഇ¢ാഭംഗത്തോടുകൂടി എല്ലാവരും പിരിഞ്ഞു. വലിയ വി‌ഷാദത്തോടുകൂടി വലിയ തമ്പുരാന്‍ നീരാട്ടുകുളി കഴിച്ചു അമ്പലത്തിലേക്ക് എഴുന്നള്ളി. വലിയ തമ്പുരാന്‍ എഴുന്നള്ളി ദര്‍ശനം കഴിക്കാതെ നടയടച്ചു പോകുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ചു ശാന്തിക്കാരന്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ വലിയമ്പലത്തില്‍ ജപിചുകൊണ്ടിരുന്ന കൈപ്പുഴതമ്പാന്‍, "ഇന്ന് നീരാട്ടു കുളിക്ക് ഇത്ര അമാന്തം പറ്റിയതെന്താണ്?" എന്നു ചോദിച്ചു. തമ്പാനെ കണ്ടപ്പോള്‍ അത്ഭുതപരവശന്‍ ആയിത്തീര്‍ന്ന വലിയതമ്പുരാന്‍ "തമ്പാനിവിടെ എത്തിയിരിക്കുന്നുവോ? ഇത് അറിഞ്ഞെങ്കില്‍ കുളിക്കാന്‍ ഞാനിത്രയും അമാന്തിക്കുകയില്ലായിരുന്നു. തമ്പാനെന്നെ ചതിക്കുകയാ ണലോ ചെയ്തത്" എന്നു കല്പിചു. "വിദ്യ വലതും കാണിക്കണമെന്ന് അവിടുന്ന് നിര്‍ബന്ധിച്ചിട്ടല്ലേ ഇത്രയും കാണിച്ചത്? ഇത് ശരിയാണോ" എന്നു തമ്പാനും ചോദിച്ചു.


അനന്തരം രണ്ടുപേരും സ്വാമിദര്‍ശനം കഴിച്ചു കോയിക്കലേക്ക് പോയി ഊണും കഴിച്ചു. അപ്പോള്‍ തന്നെ തമ്പാന്‍ യാത്രയാവുകയാല്‍ അവിടെ നിന്നും തമ്പാന് അനേക സമ്മാനങ്ങള്‍ കൊടുത്തയച്ചു. ഇത്രയും പറഞ്ഞത് കൊണ്ട് തന്നെ കൈപ്പുഴത്തമ്പാന് ഇന്ദ്രജാലവിദ്യയില്‍ അനിതരസാധാരണമായ നൈപുണ്യമുണ്ടായിരുന്നു വെന്നു സ്പഷ്ടമായിട്ടുണ്ടല്ലോ. അതിനാല്‍ ഇനി ഈ ഭാഗം അധികം വിസ്തരിക്കുന്നില്ല. തമ്പാന്‍ ജ്യോതി‌ഷത്തിലും അതി സമര്‍ത്ഥനായിരുന്നു എന്നുള്ളതിലേക്ക് ദൃഷ്ടാന്തമായി ഒരു സംഗതി കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്ന് വിചാരിക്കുന്നു.


ഒരിക്കല്‍ തമ്പാന്‍ തിരുവനന്തപുരത്ത് ചെന്ന് മുഖം കാണിച്ച സമയം "തമ്പാന്‍ വലിയ ജ്യോത്സ്യന്‍ ആണെന്നാണല്ലോ ജനങ്ങള്‍ പറയുന്നത് അതിനാല്‍ ഞാന്‍എന്ന് ഏതു സമയത്ത് മരിക്കുമെന്ന് ഒന്നെഴുതി തരണം" എന്ന് കല്പിചു. "ഇതാനാവശ്യമാണ്. മരണ ദിവസം മുന്‍കൂട്ടി അറിഞ്ഞാല്‍ ആര്‍ക്കും വ്യസനവും പരിഭ്രമവും ഉണ്ടാകും. അതിനാല്‍ അതറിയാതിരിക്കുകയാണ് നല്ലത്" എന്ന് തമ്പാന്‍ തിരുമനസ്സറിയിച്ചു. "അതൊന്നും സാരമില്ല. ഇതൊന്നു നിശ്ചയമായിട്ടു എഴുതിത്തരണം" എന്നു വീണ്ടും നിര്‍ബന്ധപൂര്‍വം കല്പിക്കുകയാല്‍ ഇന്നയാണ്ട്, ഇന്ന മാസം, ഇത്രാം തീയതി, ഇന്ന സമയത്ത് നാട് നീങ്ങും എന്ന് തമ്പാന്‍ എഴുതിക്കൊടുത്തു. ഉടനെ "തമ്പാനെന്നാണ് മരിക്കുന്ന തെന്നു" കല്പിചു ചോദിചു. "അത് ഇതിനു രണ്ടു കൊലം മുന്‍പാണ്" എന്നറിയിച്ചപ്പോള്‍ "എന്നാല്‍ അതുകൂടി വിവരമായി ഒന്നെഴുതിത്തരണം" എന്നു കല്പിക്കുകയും തമ്പാന്‍ എഴുതിക്കൊടുക്കുകയും ചെയ്തു. ഇതു കഴിഞ്ഞിട്ട് ഏതാനും കൊല്ലങ്ങള്‍ക്കു ശേ‌ഷമായിരുന്നു തമ്പാന്റെ മരണം.


തമ്പാന്‍ മരിക്കുന്ന ദിവസമടുത്തപ്പോള്‍ സംസ്കാരത്തിന് വേണ്ടുന്ന ചന്ദനമുട്ടി, പട്ടു മുതലായവയും പിണ്ടമടിയന്തരത്തിനു വേണ്ടു ന്ന പണവും കൊടുത്തു കല്പിച്ച് ആളുകളെ അയച്ചു. ഇവയെല്ലാം കൊണ്ട് തമ്പാന്റെ കോവിലകത്തിന് സമീപം എവിടെയെങ്കിലും പോയി ഗൂടന്മമായി താമസിക്കുകയും ആ സമയത്ത് തമ്പാന്‍ മരിച്ചുവെങ്കില്‍ ഇതെല്ലാം തമ്പാന്റെ അനന്തരവനെ ഏല്പിച്ചു തിരിയെ വന്നു വിവരം അറിയിക്കുകയും, തമ്പാന്‍ മരിച്ചില്ല എങ്കില്‍ എല്ലാം തിരികെ കൊണ്ടുപോരികയും ചെയണമെന്നു കല്പിക്കുകയും ചെയ്തിരുന്നു. കല്പിചതുപോലെ ആ ആളുകള്‍ പോയി തമ്പാന്റെ കോവിലകത്തിന് സമീപമൊരു സ്ഥലത്ത് താമസിച്ചു. മരിക്കാനുള്ള സമയമായപ്പോള്‍ തമ്പാന്‍ മുണ്ടും മറ്റും മാറ്റിയുടുത്ത് കാലും മുഖവും കഴുകി ഭസ്മം, ചന്ദനം, ഗോപി മുതലായവ ധരിച്ചു. സുഗന്ധപു‌ഷ്പങ്ങള്‍ ചൂടി തയ്യാറായതിന്റെ ശേ‌ഷം അനന്തരവനെ വിളിച്ചു പുല്ലും മണലും വിരിക്കാന്‍ പറഞ്ഞു വിരിപ്പിച്ചു അതിന്മേല്‍ കിടന്നു. നാരായണനാമം ജപിച്ചുകൊണ്ടുമരിച്ചു. അതുവരെ തമ്പാന് യാതൊരു സുഖക്കേടും ഉണ്ടായിരുന്നില്ല. തമ്പാന്‍ മരിച്ചപ്പോഴേക്കും കല്പിച്ചയച്ച ആളുകള്‍ അവിടെയെത്തി. കല്പിച്ചു കൊടുത്തയച്ചിരുന്നത് എല്ലാം തമ്പാന്റെ അനന്തിരവനെ ഏല്പിച്ചിട്ട് തിരിച്ചു വന്നു വിവരം തിരുമനസ്സ് അറിയിച്ചു. നിശ്ചിത സമയത്തുതന്നെ തമ്പാന്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ തിരുമനസ്സിലേക്കു വല്ലാതെ ഒരാധി ഉണ്ടായി. പിന്നെ നാട് നീങ്ങുന്നത് വരെ അവിടെയ്ക്കു ബുദ്ധിക്കു നല്ല തന്റേടമില്ലായിരുന്നുവേന്നാണ് കേള്‍വി. തമ്പാന്‍ കുറിച്ചുകൊടുത്തിരുന്ന സമയത്ത് തന്നെ നാട്നീങ്ങു കയും ചെയ്തു.


ഈ ഒരു സംഗതി കൊണ്ട് തന്നെ തമ്പാന്‍ വലിയ ജ്യോത്സ്യനാ യിരുന്നുവെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ. ഇങ്ങനെ അദ്ദേഹത്തിന്റെ വൈദ്യം, മന്ത്രവാദം മുതലായവയെക്കുറിച്ചും അനേകം കഉു015ന്ധകള്‍ പറയാനുണ്ട്. അതെല്ലാം ഇനി വേറൊരു അവസരത്തിലാവാമെന്നു വിചാരിച്ചു ഇപ്പോള്‍ വിരമിക്കുന്നു.