ശ്രീ പരശുരാമന്‍ പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണര്‍ മുതലായി പല ജാതിക്കാരെ കേരളത്തില്‍ കൊണ്ടുവന്നു പിങ്കുടുമ്മമാറ്റി മുങ്കുടുമ്മയാ ക്കുക, മക്കത്തായം മാറ്റി മരുമക്കത്തായമാക്കുക മുതലായി വേഷത്തിലും ആചാരങ്ങളിലും അനേകം മാറ്റങ്ങള്‍ വരുത്തുകയും കേരളരാജ്യത്തെ തെക്കു മുപ്പത്തിരണ്ടും, വടക്കു മുപ്പത്തിരണ്ടും ഇങ്ങനെ അറുപത്തിനാലു ഗ്രാമങ്ങളാക്കി വിഭജിച്ചു അവിടങ്ങളില്‍ താമസിപ്പിക്കുകയും ചെയ്തു എന്നു കേരളോˉത്തി മുതലായ പുസ്തകങ്ങള്‍ പറയുന്നുണ്ടല്ലോ. കേരളോˉത്തി മുതലായ പുസ്തകങ്ങള്‍ വിശ്വാസയോഗ്യങ്ങള്‍ അല്ലെ ന്നുള്ള അഭിപ്രായക്കാരും ചിലരുണ്ടന്നുള്ളതു ഇവിടെ ഓര്‍ക്കാതിരിക്കു ന്നില്ല, എന്നാല്‍ ആ സംഗതിയെകുറിച്ചു ഒരു വാദം നടത്തി തീര്‍ച്ചയുണ്ടാ ക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയല്ല ഈ ലേഖനം എഴുതുന്നത്. പയ്യന്നൂര്‍ ഗ്രാമത്തെകുറിച്ചു കണ്ടും കേട്ടുമറിഞ്ഞിട്ടുള്ളവയെ അടിസ്ഥാന പ്പെടുത്തിചിലതു പറയണമെന്നു മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളു. അതിനാല്‍ ഇതരവാദങ്ങളെ ഉപേക്ഷിച്ചു പ്രകൃതത്തില്‍ പ്രവേശിച്ചു കൊള്ളുന്നു.
മേˉറഞ്ഞപ്രകാരം പരശുരാമന്‍ പരദേശങ്ങളില്‍ നിന്നും കൊണ്ടു വന്നവരില്‍ ബ്രാഹ്മണരെ ഒഴിച്ചു ശേഷമുള്ള സകല ജാതിക്കാരും മരുമക്ക ത്തായം ആചരിച്ചുകൊള്ളണമെന്നു ആജ്ഞാപിച്ചപ്പോള്‍ ഉത്തരകേരള ത്തില്‍ പയ്യന്നൂര്‍ ഗ്രാമത്തില്‍ ആക്കിയിരുന്ന ശുദ്രര്‍ മുതലായവര്‍ തര്‍ക്കം പറഞ്ഞു. ബ്രാഹ്മണര്‍ മരുമക്കത്തായം ആചരിക്കാത്തപക്ഷം തങ്ങളും അതാചരിക്കുന്നതല്ലന്നും തങ്ങള്‍ മരുമക്കാത്തായമാചരിക്കണമെങ്കില്‍ ബ്രാഹ്മണരും അതാചരിക്കണമെന്നായിരുന്നു അവരുടെ വാദം. അതിനാല്‍ പരശുരാമന്‍ ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരും മരുമക്കത്തായമാചരിക്ക ണമെന്നും അവരുടെ ആചാരത്തെ മാതൃകയാക്കി കേരളത്തിലുള്ള ശൂദ്രര്‍ മുതലായവരുംനടന്നു കൊള്ളണമെന്നും കˉിച്ചു. ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരുടെ കന്യകമാരെ അന്യഗ്രാമത്തിലുള്ള ബ്രാഹ്മണരെകൊണ്ട് വിവാഹം ചെയ്യിച്ചു അതാതില്ലങ്ങളീല്‍ തന്നെ താമസിപ്പിച്ചു കൊള്ളണ മെന്നും വിവാഹം കഴിക്കുന്ന ബ്രാഹ്മണരും (പള്ളികെട്ടു കഴിക്കുന്ന കോയിതമ്പുരാക്കന്മാരെപ്പോലെ) അവിടെതന്നെ താമസ്സിച്ചുകൊള്ളണ മെന്നും കുടിവയ്പ് എന്നൊരു ഏര്‍പ്പാട് വേണ്ടന്നും ആ ഗ്രാമത്തിലുള്ളവര്‍ സജാതീയവിവാഹം കഴിക്കരുതെന്നും ഇതരജാതി സ്ത്രീകളെ സംബന്ധം ചെയ്തു ഭാര്യമാരാക്കികൊള്ളണമെന്നുമാണു പരശുരാമന്റെ കല്പ്പന. ആ ബ്രാഹ്മണരെ എല്ലാവരും അമ്മാവന്മാര്‍ എന്നു വിളിച്ചു കൊള്ളണമെന്നും പരശുരാമന്‍ കˉിച്ചു. അതു കാലക്രമേണ ലോപിച്ചു 'അമ്മുവന്‍' മാരെന്നായിതീര്‍ന്നു. ഗ്രാമത്തിലുള്ള ബ്രാഹ്മണര്‍ ഇപ്പോഴും മരുമക്ക ത്തായം തന്നെയാണു ആചരിച്ചു വരുന്നത്. അവരെ എല്ലാവരും പറഞ്ഞു വരുന്നത് അമ്മുവന്മാരെന്നുമാണ്.
പയ്യന്നൂര്‍ ഗ്രാമത്തില്‍ പണ്ടു അനേകം ബ്രാഹ്മണഗൃഹങ്ങളുണ്ടായി രുന്നു. കാലക്രമേണ അവ ക്ഷയിച്ചു ഇപ്പോള്‍ അവിടെ അഞ്ചോ ആറൊ ഇല്ലങ്ങളേ ഉള്ളുന്നാണു അറിയുന്നതു. ഈ ക്ഷയത്തിന്റെ കാരണം അവര്‍ പരശുരാമന്റെ കˉനയ്ക്കു വിരോധമായി ബ്രാഹ്മണകന്യകമാരെ വിവാഹം കഴിച്ചു തുടങ്ങിയതാണ് എന്നു ചിലര്‍ പറയുന്നു. ഈ ഗ്രാമ ക്കരെ ഒഴിചു മറ്റുള്ള സകല മലയാള ബ്രാഹ്മണരും മക്കത്തായ ക്കാരായിരിക്കുന്നതു കൊണ്ട് ഇവര്‍ക്കു അങ്ങിനെയായാല്‍കൊള്ളാമെന്നു ഇടക്കാലത്തു ഒരാഗ്രഹമുണ്ടായി. എന്നാല്‍ മറ്റുള്ള മലയാളബ്രാഹ്മണര്‍ ആഭിജാത്യ ത്തിരക്കു നിമിത്തം ഇവര്‍ക്കു കന്യകമാരെ കൊടുക്കുകയോ ഇവരുമായി കൂടിക്കഴിയുകയോ പതിവില്ലാത്തതിനാല്‍ ആ ആഗ്രഹം എളുപ്പത്തിലും എല്ലാവര്‍ക്കും സാധിച്ചില്ല. സ്ത്രീധനം കൊടുക്കുവാന്‍ നിവൃത്തിയില്ലാതെ യിരുന്ന ചില നമ്പൂരിമാര്‍ ഇവര്‍ക്കു കന്യകമാരെ വിവാഹം കഴിച്ചു കൊടുക്കാമെന്നു സമ്മതിക്കുകയാല്‍ ഇവരില്‍ ചിലര്‍ വിവാഹം കഴിച്ചു. പയ്യന്നൂര്‍ ഗ്രാമക്കാര്‍ വലിയ ധനവാന്മാര്‍ ആയിരുന്ന തിനാല്‍ അവര്‍ക്കു സ്ത്രീധനം കിട്ടണമെന്നു നിര്‍ബന്ധമില്ലായിരുന്നു. കന്യകമാരെ കിട്ടിയാല്‍ മതിയെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നു മാത്രമല്ല, കന്യകമാരെ കിട്ടിയാല്‍ അങ്ങോട്ടു പണം കൊടുക്കുവാനും അവര്‍ക്കു സമ്മതമായി രുന്നു. അതിനാല്‍ നാലായിരവും അയ്യായിരവും രൂപ വീതം കൊടുത്താണ് ഓരൊരുത്തര്‍ വിവാഹം കഴിച്ചത്. അങ്ങനെ വിവാഹം കഴിച്ച ഇല്ല ക്കാരാണു ഒടുക്കം മക്കളൂം മരുമക്കളും ഇല്ലാതെ നാമാവശേഷന്മാരായി ത്തീര്‍ന്നത്.
ഇപ്പോള്‍ പയന്നൂര്‍ ഗ്രാമത്തില്‍ ജനപു ഷ്ടികൊണ്ടും ധനപു ഷ്ടി കൊണ്ടും പ്രസിദ്ധന്മാരായിരിക്കുന്നതു താഴക്കാട്ടില്ലക്കാരാണ്. "താഴക്കാട്ട മ്മുവന്‍" എന്നു കേട്ടിട്ടില്ലാത്തവര്‍ കേരളത്തില്‍ അധികം ഉണ്ടായിരിക്കു മെന്നു തോന്നുന്നില്ല. ആ ഇല്ലത്തിപ്പോള്‍ ധാരാളം ആളുകളും കണക്കില്ലാത്ത ധനവുമുണ്ട്. അവിടെ ചെന്നു വിവാഹം കഴിക്കുന്നവരെ പിന്നെ അവരുടെ ഇല്ലത്തു ഒന്നിനും കൂട്ടുക പതിവില്ലാത്തതിനാല്‍ ആ നമ്പൂരിമാരുടെ സ്ഥിരവാസം അവിടെത്തന്നെയാണ്. ആ ഇല്ലക്കാര്‍ ഇപ്പോഴും പ്രായേണ മരുമക്കത്തായം തന്നെയാണു ആചരിച്ചു പോരുന്ന തെങ്കിലും അവര്‍ക്കാര്‍ക്കും താഴക്കാട്ടെപ്പോലെ ജനപു ഷ്ടിയും ധനപു ഷ്ടി യും പ്രസിദ്ധിയും പ്രാബല്യവുമില്ല. താഴക്കാട്ടില്ലത്തെയ്ക്ക് കുരുമുളക് ഒരിനത്തില്‍തന്നെ കൊല്ലത്തില്‍ ഒരു ലക്ഷത്തില്‍പരം രൂപ മുതലെടുപ്പു ണ്ട്. മറ്റുള്ള ഇനങ്ങളില്‍ എല്ലാം കൂടി പത്തു ലക്ഷത്തില്‍ ഒട്ടും കുറവില്ല. കുറച്ചെങ്കിലും കൂടുതലുണ്ടങ്കിലേയുള്ളു.
ശ്രീ വീരമാര്‍ത്താണ്ഡവര്‍മ്മചരിതം കഥകളി(ആട്ടക്കഥ)യില്‍ ഈ ഗ്രാമത്തെക്കുറിച്ചു പ്രകൃതാനപ്രകൃതമായി സ്വˉം പറഞ്ഞിട്ടുണ്ട്. ആ ഭാഗം തഴെ ചേര്‍ക്കുന്നു.
ശ്ലോകം
ചാലേ തത്ര പുലിക്കുറിച്യഭിധമാം കോട്ടയ്ക്കകം തമ്പിമാര്‍ താലോലിച്ചഴകപ്പനാം മുതലിയാര്‍ പുക്കാവസിക്കുംവിധ പാലാഴിപ്രിയനന്ദനീപതിഹിതന്‍ ശ്രീ വീരമാര്‍ത്താണ്ഡഭു പാലന്‍ പാലൊലിയും ഗിരൈവമരുളി ച്ചെയ്തീടിനാന്‍ മന്ത്രിണ
പദം
മന്ത്രിവര! രാമയ്യ! മതിമന്‍ നാരായണയ്യ! മന്ത്രിതം ശൃണുതം മേ മന്ത്രനിപുണന്മാരേ! പരശൂരനായിടും പരശുരാമശാസനാല്‍ പരദേശാചാരമല്ല പരമിന്നീക്കേരളത്തില്‍ വിരവോടോതിനാല്‍ വിപ്രവ്യതിരിക്തന്മാരായുള്ളോര്‍ സരസം ഭാഗിനേയാനന്തരക്രമം രചിക്കുന്നു. പയ്യന്നൂര്‍ സ്ഥിതിയാലുദാഹരണിയാം രാമയ്യസാമോക്തിയാല്‍ പയ്യെന്നൂര്‍സ്ഥിതി, കേരളത്തിലെ,യറി ഞ്ഞല്ലാം മുസല്യഗ്രിമന്‍ കയ്യര്‍ക്കാദിമനായ തമ്പിയെയധി ക്ഷേപിചുടന്‍ കൂപ്പി തന്‍ കയ്യര്‍ക്കാതിമഹസ്സെഴുന്ന നൃപനെ ക്കണ്ടാശു കൊണ്ടാടിനാന്‍.
ഇങ്ങനെ പയ്യന്നൂര്‍ ഗ്രാമത്തിന്റെ സ്ഥിതിയെക്കുറിച്ചു വേറെയും ചില പുസ്തകങ്ങളില്‍ പറഞ്ഞു കാണുന്നുണ്ട്. വിസ്തരഭയത്താല്‍ അവയൊ ന്നും ഇവിടെ ഉദ്ധരിച്ചു കാണിക്കണമെന്നു വിചാരിക്കുന്നില്ല.