വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
ശങ്കരാഭരണം ആദിതാളം
പല്ലവി
നിത്യവന്ദനം നിനക്കു-സത്യ ദൈവമേ!
സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ!
ചരണങ്ങള്‍
1.മര്‍ത്യ കുലത്തിന് സൃഷ്ടാവേ! നിത്യ പിതാവേ!
സത്യവിശ്വാസികള്‍ ചെയ്യും- സ്തോത്രം നിനക്കേ-
2.എത്രയോ മ-നോഹരം നിന് കൃത്യങ്ങളെല്ലാം
ചിത്രമതി-ചിത്രമവ എത്രയോ ശ്രേഷ്ടം-
3.കെറുബുകള് മ-ദ്ധ്യേ വസിക്കും സര്‍വ്വ ശക്തനേ
ഉര്‍വ്വിയെങ്ങും വ്യാപിച്ചീടും- നിനക്കെന്നും സ്തോത്രം-
4.മാനവ- കുലത്തിന് പാപം മോചനം ചെയ് വാന്‍
ഹീനമായ്- കുരിശ്ശില്‍ ശാപം തീര്‍ത്ത പരനേ!-
5.നിന്നില്‍ വിശ്വസിക്കുന്നവ-നെന്നേക്കും മോക്ഷം
തന്നരുളാന്‍ ഉന്നതത്തില് ചേര്‍ന്ന പരനേ!-
6.സര്‍വ്വ ബഹുമാനം സര്‍വ്വ മഹത്വം സ്തുതിയും
സര്‍വ്വേശ്വര-നായ യഹോവാ-യ്ക്കു താന്‍ ആമേന്‍-