സകലവുമുണ്ടെനിക്കേശുവിങ്കല്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1.സകലവുമുണ്ടെനിക്കേശുവിങ്കല്‍
  അവന്‍ തന്നെയെനിക്കു ബലം മുഴുവന്‍
  ധനത്തിലുമവനോടു തുല്ല്യനായി-
  ട്ടൊരുത്തനെയിഹത്തില്‍ ഞാന്‍ കാണുന്നില്ല

2.എത്തിപ്പോകാതുള്ള നിക്ഷേപം ഞാന്‍
  കര്‍ത്തന്റെ കൈകളില്‍ കാണുന്നുണ്ട്
  ധനത്തിന്റെ നഷ്ടത്തില്‍ ലവലേശവും
  ഭയത്തിനൊരവകാശം കാണുന്നില്ല

3.ശത്രുക്കളെ ജയിക്കുന്നതിനായ്
  നിത്യവും ബലമവന്‍ നല്‍കിടുന്നു
  എതിരിയിന്‍ ശക്തിയെയമര്‍ച്ച ചെയ് വാന്‍
  കരുത്തനാം ദാവീദായ് കാക്കുന്നെന്നേ

4.ശോഭിക്കും സൂര്യനാം ശിംശോന്‍ തന്റെ
  ദേഹബലം കുറഞ്ഞീടുമെങ്കില്‍
  ദയയുള്ള നഥനാം യേശുവെന്നെ
  ദലിലയെ തകര്‍ക്കുവാന്‍ ബലപ്പെടുത്തും

5.ഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാം
  നശിക്കുന്ന ഭയങ്കര കാഴ്ച കാണാം
  അതിനുടെ മദ്ധ്യേ നാം വീണുപോകാ-
  തിരിപ്പതിനനുദിനം പ്രാര്‍ത്ഥിക്ക നാം