വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
പല്ലവി
കാത്തിടും പരനെന്നെ കരുണയോടവനെന്നും
കരളലിഞ്ഞു തന് തിരുക്കരങ്ങള്‍ ഭരിച്ചു കാക്കും താനെന്നേക്കും
ചരണങ്ങള്‍
1.ചരമനാള് വരെ മാറ്റമെന്നിയേ പരമനിശ്ചയം മൂലം
പരമനീയെന്നെ പരിപാലിച്ചുകൊണ്ടിരുന്നീടുമെന്നു നിര്‍ണ്ണയം
2.അഴിയാതുള്ളൊരു ജീവശക്തിയിന് പുതുജനനത്തിന് മക്കളായ്
തിരുവചനത്താല്‍ ജനിപ്പിച്ചാത്മീയ പുതുക്കം തന്നെന്നെ- കാക്കുന്നു
3.തിരുമുഖമെന്നെ നോക്കിയിരിപ്പതി ധൈര്യത്തിന്നു ഹേതുവാം
മരണനിഴലിന് വഴിയില്‍കൂടി ഞാന്‍ നടന്നാലും തെല്ലും ഭയപ്പെടാ
4.ആരെ വിശ്വസിക്കുന്നെന്നറിയുന്നുണ്ടു ഞാനിന്നു
അവനെനിക്കുള്ളൊരുപനിധി പരമവസാനം വരെ സൂക്ഷിക്കും.