പല്ലവി
ജയിക്കുമേ! സുവിശേഷം ലോകം
ജയിക്കുമേ! പേയുടെ ശക്തികള്‍
നശിക്കുമേ! സകല ലോകരും
യേശുവിന് നാമത്തില്‍-വണങ്ങുമേ- തല
കുനിക്കുമേ അതു ബഹു സന്തോഷമേ.
ചരണങ്ങള്‍
1.കൂടുവിന്‍- സഭകളെ വന്നു
പാടുവിന്‍- യേശുവിന് കീര്‍ത്തികൊ-
ണ്ടാടുവിന്-സുവിശേഷം ചൊല്ലാന്‍
ഓടുവിന്‍- നിദ്രവിട്ടുണര്ന്നീടുവിന്-മനം
ഒത്തെല്ലാവരും നി-ന്നീടുനിന് വേഗം............ജയിക്കുമേ!
2.ഇടിക്കെണം-പേയിന്‍ കോട്ട നാം
ഇടിക്കെണം-ജാതി ഭേദങ്ങള്‍
മുടിക്കെണം-സ്നേഹത്തിന് കൊടി
പിടിക്കെണം-യേശുരാജന്റെ
സുവിശേഷക്കൊടി
ഘോഷത്തോടുയ-ര്ത്തീടെണം വേഗം........ജയിക്കുമേ!
3.മരിച്ചു താന്‍-നമുക്കു മോക്ഷത്തെ
വരുത്തി താന്‍- വെളിച്ച മാര്‍ഗ്ഗത്തില്‍
ഇരുത്തി താന്‍-എളിയകൂട്ടരെ
ഉയര്‍ത്തി താന്‍-യേശുനാഥന്റെ
രക്ഷയിന്‍ കൊടി
ഘോഷത്തോടുയര്-ത്തീടെണം നമ്മള്.......ജയിക്കുമേ!
4.ചെലവിടിന്‍-സുഖം ബലത്തെയും
ചെലവിടിന്‍-ബുദ്ധി ജ്ഞാനത്തെയും
ചെലവിടിന്‍-വസ്തു സമ്പത്തുകള്‍
ചെലവിടിന്‍-യേശുരാജന്റെ
മഹിമയിന്‍ കൊടി
ഏവരും ഉയര്-ത്തീടെണം നമ്മള്.............ജയിക്കുമേ!
5.യോഗ്യമേ- ഇതു നമുക്കതി
ഭാഗ്യമേ- രക്ഷിതാവിന്റെ
വാക്യമേ- സ്വര്‍ഗ്ഗലോകരോ-
ടൈക്യമേ- യേശുരാജ്യ് പ്ര-
സിദ്ധിക്കായി നാം
ഏവരും പ്രയ-ത്നിച്ചീടേണമേ-................ജയിക്കുമേ!