പരപരമേശാ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

          പല്ലവി
         പരപരമേശ വരമരുളീശാ
         നീയത്രെയെന്‍ രക്ഷാസ്ഥാനം
1.നിന്നെക്കാണും ജനങ്ങള്‍ക്കു പിന്നെദുഃഖമൊന്നുമില്ല

2.നിന്റെ എല്ലാ നടത്തിപ്പും എന്റെ ഭാഗ്യനിറവല്ലോ

3.ആദിയിങ്കല്‍ കൈപ്പാകിലും അന്ത്യമോ മധുരമത്രേ

4.കാര്‍മേഘത്തിന്നുള്ളിലും ഞാന്‍ മിന്നും സൂര്യശോഭ കാണും

5.സന്ധ്യയിങ്കല്‍ വിലാപവും സന്തോഷമുഷസിങ്കലും

6.നിന്നോടൊന്നിച്ചുള്ള വാസം എന്റെ കണ്ണീര്‍ തുടച്ചീടും

7.നിന്റെ മുഖശോഭമൂലം എന്റെ ദുഃഖം തീര്‍ന്നുപോകും.

പുറത്തേയ്ക്കുള്ള കണ്ണികള്‍

"http://ml.wikisource.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്