ശൂലമിയാള്‍ മമ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

        
               പല്ലവി
   ശൂലേമിയാള്‍ മമ മാതാവേ
   ശാലേം നായകന്‍ നമ്മള്‍ പിതാവേ
   നാമെല്ലവരും തന്‍ മഹിമാവേ
  തന്നെ വാഴ്ത്തുവാന്‍ ചായ്ക്കുക നാവേ!-.. ...ശൂലേമിയാള്‍
            ചരണങ്ങള്‍
1.ലോകമതിന്‍ തുടസ്സത്തിനു മുന്‍പേ
  നഥാ! ഞങ്ങളെയോര്‍ത്ത നിന്നന്‍പേ
  അന്ത്യയുഗംവരെയുമായതിന്‍ പിന്‍പേ
  ഞങ്ങളറിയുന്നതുള്ളാശയിന്‍ കൂമ്പേ-..... ശൂലേമിയാള്‍

2.ജീവനെഴുന്നോരു നിന്‍ വചനത്താല്‍
  നീ ജനിപ്പിച്ചടിയാരെ സുഗുണത്താല്‍-
  പാപ ഭയമകന്നു നിന്‍ മരണത്താല്‍
  ജീവനില്‍ കടന്നിവര്‍ നിന്‍ സുകൃതത്താല്‍-. ....ശൂലേമിയാള്‍

3.ഞങ്ങളീ ഭൂമിയില്‍ വാഴുമെന്നാളും
  നിന്നുടെ മഹത്വത്തിനായ് ശ്രമമാളും
  ഭൗമിക സുഖം നേടിടുന്നതേക്കാളും
  നിന്നെയോര്‍ത്താനന്ദിക്കുമുയിര്‍ പോകുമ്പോഴും-..ശൂലേമിയാള്‍

4.അപകട ദിവസങ്ങള്‍ അണവെതു തരുണം
  ആകുലമകന്നു നിന്നത്ഭുത ചരണം
  സേവ ചെയ് വതിന്നരുള്‍ താവക ഭരണം
  കുറവെന്നില്‍നിന്നു നീക്കാന്‍ മര്‍ഗ്ഗമായ് വരണം..ശൂലേമിയാള്‍.


പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikisource.org/wiki/%E0%B4%B6%E0%B5%82%E0%B4%B2%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BE_%E0%B4%AE%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്