കേള്‍ക്ക കേള്‍ ഒര്‍ കാഹളം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 
കേള്‍ക്ക കേള്‍ക്ക കാഹളം, മോചനം സ്വാതന്ത്ര്യം
ദൈവത്തിന്‍ വിളംബരം, മോചനം സ്വാതന്ത്ര്യം
നാശമാകുമേവര്‍ക്കും ഭാഗ്യ യോവേല്‍ വത്സരം
ഘോഷിപ്പിന്‍ എല്ലാടവും, മോചനം സ്വാതന്ത്ര്യം

ചൊല്ലുവിന്‍ കാരാഗൃഹേ, "മോചനം സ്വാതന്ത്ര്യം"
കേള്‍ക്കുവിന്‍ ഹേ ബദ്ധരേ, "മോചനം സ്വാതന്ത്ര്യം"
ക്രൂശിന്മീതെ കാണുവിന്‍ നിത്യമാം ഉദ്ധാരണം
യേശുവോട്‌ വാങ്ങീടുവിന്‍ , "മോചനം സ്വാതന്ത്ര്യം"

ദുഷ്ടന്മാരെ രക്ഷിപ്പാന്‍,"മോചനം സ്വാതന്ത്ര്യം"
ശിഷ്ടരാക്കി തീര്‍ക്കുവാന്‍, "മോചനം സ്വാതന്ത്ര്യം"
ദൈവ സ്നേഹം കാണുവിന്‍ വാഴ്ത്തുവിന്‍ തന്‍ കാരുണ്ണ്യം
നിത്യ ജീവന്‍ പ്രാപിപ്പാന്‍, "മോചനം സ്വാതന്ത്ര്യം"

പാപ ഭാരം മാറ്റുവാന്‍ , "മോചനം സ്വാതന്ത്ര്യം"
മായ സേവ തീരുവാന്‍ , "മോചനം സ്വാതന്ത്ര്യം"
ഹാ! സൌഭാഗ്യ വാര്‍ത്തയെ എങ്ങനെ നിഷേധിക്കും
ഇത്ര വലിയ രക്ഷയേ, "മോചനം സ്വാതന്ത്ര്യം"

സ്വര്‍ഗ്ഗം സാക്ഷിപുത്രനില്‍, "മോചനം സ്വാതന്ത്ര്യം"
തര്‍ക്കം വേണ്ട ഭൂമിയില്‍,"മോചനം സ്വാതന്ത്ര്യം"
വിശുദ്ധാത്മ മുദ്രയാല്‍ ഉണ്ട് പൂര്‍ണ്ണ നിശ്ചയം
പ്രാപിക്കാം വിശ്വാസത്താല്‍, "മോചനം സ്വാതന്ത്ര്യം"

പര്‍വ്വതങ്ങള്‍ കേള്‍ക്കട്ടെ, "മോചനം സ്വാതന്ത്ര്യം"
ആഴങ്ങള്‍ മുഴങ്ങട്ടെ, "മോചനം സ്വാതന്ത്ര്യം"
ദൈവം കേട്ടു ചൊല്ലട്ടെ യേശു നാഥാ വന്ദനം
സൃഷ്ടിയെല്ലാം പാടട്ടെ, "മോചനം സ്വാതന്ത്ര്യം"

പുറത്തേക്കുള്ള കണ്ണികള്‍

http://www.hymntime.com/tch/htm/j/e/s/jesussav.htm