യേശുവിന്‍ ജനനത്തെ നാം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വി.നാഗല്‍ തര്‍ജ്ജിമ ചെയ്ത യേശുവിന്‍ തിരുപാദത്തില്‍ എന്ന രീതി

1.യേശുവിന്‍ ജനനത്തെ നാം- പാടി സന്തോഷിക്കാം
   ആശയോടു തന്‍ ദാസര്‍ നാം- ആനന്ദിച്ചീടുക
   യേശുവിന്നവതാരം- തീര്‍ത്തു പേയധികാരം
   കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

2.വാന സേനകള്‍ക്കീശന്‍ താന്‍ മര്‍ത്യരെ സ്നേഹിച്ചു
   വാനവര്‍ ഗാന മോദങ്ങള്‍ ആകെയുപേക്ഷിച്ചു
   ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം
   കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

3.പൂര്‍ണ്ണമാനുഷ്യ സൂനുവായ് പര്‍ണ്ണക ശാലയില്‍
   ജീര്‍ണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതില്‍
   കാണും ശിശുവിനെ നാം താണുവണങ്ങിടേണം
   കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

4.മര്‍ത്ത്യരെയെല്ലാം പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍
   സത്യവചനം ലോകത്തില്‍ മര്‍ത്ത്യനായ് വന്നഹോ
   ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും
   കൂടുക നാം പാടുക നാം ശത്രുക്കള്‍ തോറ്റുപോയ്-

പുറത്തേക്കുള്ള കണ്ണികള്‍