വരുവിന്‍ നാം യഹോവയ്ക്കു പാടുക

പല്ലവി

വരുവിന്‍ നാം യഹോവയ്ക്കു പാടുക-രക്ഷ-
തരുന്ന ജീവപാറയ്ക്കാര്‍ത്തിടുക!


അനുപല്ലവി

തിരുമുമ്പില്‍ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ-
വരും സങ്കീര്‍ത്തനങ്ങളോടൊരുമിച്ചാര്‍ത്തു ഘോഷിക്ക-


ചരണങ്ങള്‍

യഹോവയായവന്‍ മഹാ ദൈവം - അവന്‍
സകല ദേവകള്‍ക്കും മേല്‍ രാജന്‍!
മഹിമയിന്‍ താണിടങ്ങളവന്റെ കയ്യില്‍
മഹിധരോന്നതങ്ങളും തന്റെ
മഹോദധി യുമവന്റെ വകയാകുന്നു, താനതു
പടച്ചിതു കരയെയും - മഹാന്‍ കൈകള്‍ മനഞ്ഞിതു-


വരുവിന്‍ നാം തൊഴുതു വന്ദിക്കുക - ദേവ
തിരുമുന്‍ ചെന്നു നാം മുട്ടുകുത്തുക!
പരന്‍ നമ്മെ പടച്ചവനാകയാല്‍ - തന്നെ
പരന്‍ നമ്മുടെ ദേവന്‍ ആകുന്നു!
കരുത്തന്‍ മേച്ചിലിന്‍ ജനം കരത്തിന്നാടുകല് നാം തന്‍
സ്വരങ്ങളെ നിങ്ങളിങ്ങ്നു - സ്വരത്തോടിന്നു കേള്‍ക്കുവിന്‍-


പൊരുള്‍ വിവാദമാം മെറീബായിലും - അര്‍ത്ഥം
പരീക്ഷയാകുന്ന മസ്സാനാളിലെ
മരുഭൂവിങ്കലുമെന്ന പോലവെ - നിങ്ങള്‍
കഠിനമാക്കരുതുള്ളമന്നെന്റെ
കരത്തിന്‍ വന്‍ പ്രവര്‍ത്തികള്‍ മരിച്ച നിങ്ങളിന്നഛര്‍
ദ്ര്ശിച്ചാറായുമെന്നെ - പരീക്ഷിച്ചങ്ങു ശോധിച്ചു-


എനിക്കു നാല്പതാണ്ടാം‌വംശത്തോടു - രസം
ജനിച്ചില്ലായവരുള്ളില്‍ തെറ്റുന്ന
ജനവുമെന്‍ വഴിയറിയാത്തോരു - മെന്നു-
മൊഴിഞ്ഞെന്‍ സ്വസ്ഥതയിങ്കലായവര്‍
അണഞ്ഞുള്‍ പൂകയില്ലെന്നു- ചിനത്തോടാണയിട്ടു ഞാന്‍
ദിനമെന്നും ത്രിയേകനെ - വണങ്ങിവാഴ്ത്തിടാമാമ്മേന്‍ -