പല്ലവി
- സ്തുതിപ്പിന്! സ്തുതിപ്പിന്! യേശുദേവനെ —ഹല്ലേലുയ്യാ പാടി
- സ്തുതിപ്പിന്! സ്തുതിപ്പിന്! യേശുദേവനെ!
അനുപല്ലവി
- സ്തുതിപ്പിന് ലോകത്തിന് പാപത്തെ നീക്കുവാ-
- നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
ചരണങ്ങള്‍
- കരുണനിറഞ്ഞ കണ്ണുള്ളോനവന് — തന് ജനത്തിന് കരച്ചില്
- കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍—ലോകപാപച്ചുമടിനെ
- ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
- കുരിശെടുത്തു ഗോല്‍—ഗോഥാവില്‍ പോയോനെ
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- വഴിയും സത്യവും ജീവനും അവനെ—അവനരികില്‍ വരുവിന്‍
- വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍
- മഴയും മഞ്ഞും പെയ്യുംപൊലുള്ളില്‍ കൃപ
- പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്—ഭൂമി രാജാക്കന്മാരെ
- ഭരിച്ചു വാഴുമേക നായകന് — നമ്മെ സ്നേഹിച്ചവന് തിരു-
- ച്ചോരയില്‍ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
- കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- ഏഴു പൊന്‍ നിലവിളക്കുകള്‍ക്കുകളുള്ളില്‍ — നിലയങ്കി ധരിച്ചും
- ഏഴു നക്ഷത്രം വലങ്കയ്യിലും മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും
- വായിലിരുമുന-വാളുമഗ്നി ജ്വാല
- പോലെ കണ്ണുള്ള മാനവ മകനെ
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- കാലുകളുലയില്‍ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
- ചേലൊടു മുഖഭാവമാദിത്യന്‍ — ശക്തിയോടു പ്രകാശിക്കും
- പോലെയും തല—മുടി ധവളപ്പഞ്ഞി-
- പോലെയുമിരിക്കുന്ന ദൈവപുത്രനെ
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയ്യില്‍നിന്നു
- വെളിയെ മരിച്ചോരുയിര്‍ത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
- എളിയ ജനം ചെവിക്കൊള്‍വതുമായ
- വലിയ ഗംഭീര ശബ്ദമുള്ളോനെ
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
- വിളിയോടിട കലര്‍ന്ന് മുഴങ്ങവേ — വാനലോഅകത്തില്‍ നിന്നേശു
- ജ്വലിക്കുമഗ്നി മേ—ഘത്തില്‍ വെളിപ്പെടും
- കലങ്ങും ദുഷ്ടര്‍, ത—ന്മക്കളാനന്ദിക്കും
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിന്‍ കര്‍ത്തനെ!
- മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
- നന്ദനനെ—മരി നന്ദനനെ രാജ-
- നന്ദനനെ നിങ്ങള്‍—നന്ദിയോടു പാടി
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-
- ഹല്ലേലുയ്യാ പാടി സ്തുതിപ്പിന് യേശുവെ — യേശുനാമത്തിനു ജയം
- അല്ലലെല്ലാം അവന് അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
- നല്ലവനാം യേശു രാജന് വരും സര്‍വ്വ
- വല്ലഭാ യേശുവേ! വേഗം വരേണമെ
-
-
-
-
-
-
-
-
- (സ്തുതിപ്പിന്! സ്തുതിപ്പിന്!)
-
-
-
-
-
-
-
-