വാഴ്ത്തുക നീ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

          സുരുട്ടി- ആദിതാളം
          പല്ലവി
വാഴ്ത്തുക നീ മനമേ- എന്‍ പരനേ-
വാഴ്ത്തുക നീ മനമേ-
        ചരണങ്ങള്‍
1.വാഴ്ത്തുക തന്‍ ശുദ്ധനാമത്തെ പേര്‍ത്തു
  പര്‍ത്ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു.......വാഴ്ത്തുക

2.നിന്നകൃത്യം പരനൊക്കെയും പോക്കി
 തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി........വാഴ്ത്തുക

3.നന്മയാല്‍ വായ്കവന്‍ തൃപ്തിയെ തന്നു
  നവ്യമാക്കുന്നു നിന്‍ യൗവ്വനമിന്നു................വാഴ്ത്തുക

4മക്കളില്‍ കാരുണ്യം താതനെന്നോണം
 ഭക്തരില്‍ വാത്സല്ല്യവാനവന്‍ നൂനം.............വാഴ്ത്തുക
.
5.പുല്ലിനു തുല്ല്യമീ ജീവിതം വയലില്‍
  പൂവെന്ന പോലയ്യോ പോകുന്നു തുലവില്‍.....വാഴ്ത്തുക

6.തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കും
  തന്നുടെ ദാസര്‍ക്കും താന്‍ ദയ കാട്ടും..........വാഴ്ത്തുക

7.നിത്യ രാജാവിവന്‍ ഓക്കുകില്‍ സര്‍വ്വ
  സൃഷ്ടികളും സ്തുതിക്കുന്ന യഹോവ...............വാഴ്ത്തുക

"http://ml.wikisource.org/wiki/%E0%B4%B5%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95_%E0%B4%A8%E0%B5%80" എന്ന താളില്‍നിന്നു ശേഖരിച്ചത്