ചെഞ്ചുരുട്ടി- ആദിതാളം
പല്ലവി
സ്തോത്രം ശ്രീ മനുവേലനേ!
മമ ജീവനേ മഹേശനേ!
ചരണങ്ങള്‍
1.പാര്‍ത്തലത്തില്‍- പരിശ്രയമായ്
പാരില്‍ വന്ന നാഥനേ!
മമ ജീവനേ മഹേശനേ!- .....സ്തോത്രം
2.ആദിപിതാ-വോതിയതാം
ആദി വേദ നാദമേ
മമ ജീവനേ മഹേശനേ! .....സ്തോത്രം
3.മാനവസ- മ്മാനിതനേ
മാനനീയരൂപനേ!
മമ ജീവനേ മഹേശനേ! .....സ്തോത്രം
4.സാദരമാ-ദൂതഗണം
ഗീതം പാടി വാഴ്ത്തിടും
മമ ജീവനേ മഹേശനേ! .....സ്തോത്രം
5.ജീവകൃപാ- ജലം ചൊരിയും
ജീവ സാര മേഘമേ
മമ ജീവനേ മഹേശനേ! .....സ്തോത്രം
6.സ്വന്ത രക്തം- ചിന്തിയെന്നെ
ഹന്ത വീണ്ടെടുത്തതാല്‍
മമ ജീവനേ മഹേശനേ! .....സ്തോത്രം
7.മര്ത്ത്യജനാം- ഭൃത്യനു നിന്
നിത്യ ജീവനേകിയ
മമ ജീവനേ മഹേശനേ! .....സ്തോത്രം
8.രാജസുതാ!- പൂജിതനേ!
രാജ രാജനേശുവേ!
മമ ജീവനേ മഹേശനേ! .....സ്തോത്രം
9.താവകമാം- നാമ മഹോ
ഭാവനീയമാം സദാ-
മമ ജീവനേ മഹേശനേ! .....സ്തോത്രം