വന്ദനം യേശുപരാ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

        തി. ഏക താളം
          പല്ലവി
വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു
നാമത്തിന്നാദരവായ്
       ചരണങ്ങള്‍
1.ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു വന്നുചേരുവതിന്നു
   തന്ന നിന്‍ ഉന്നതമാം കൃപക്കഭിവന്ദനം ചെയ്തിടുന്നേ-................വന്ദനം

2.നിന്‍ രുധിരമതിനാല്‍ പ്രതിഷ്ടിച്ച- ജീവപുതുവഴിയായ്
  നിന്നടിയാര്‍ക്കു പിതാ-വിന്‍സന്നിധൗ-വന്നിടാമെ സതതം.........വന്ദനം

3.ഇത്രമഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്‍ക്കരുളാന്‍
   പാത്രതയേതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ-.................വന്ദനം

4.വാനദൂത ഗണങ്ങള്‍ മനോഹര ഗാനങ്ങളാല്‍ സതതം
   ഊനമെന്യേ പുകഴ് ത്തി സ്തുതിക്കുന്ന-വാനവനേ നിനക്കു-..........വന്ദനം

5.മന്നരില്‍ മന്നവന്‍ നീ മനുകുലത്തിന്നു രക്ഷാകരന്‍ നീ
   മിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നു സന്നിഭന്‍ നീയല്ലയോ-........വന്ദനം

6.നീയൊഴികെ ഞങ്ങള്‍ക്കു സുരലോകെ അരുള്ളൂ ജീവനാഥാ
   നീയൊഴികെ ഇഹത്തില്‍ മറ്റാരുമില്ലാഗ്രഹിപ്പാന്‍ പരനേ-..........വന്ദനം