സുറിയാനി - ആദിതാളം
പല്ലവി
യേശുനാഥന്‍ ജയിക്കുന്നു- ഹലേലൂയ്യാ
ഇഹലോകം മുഴുവനും - ഹലേലൂയ്യാ.
ചരണങ്ങള്‍
1. ഓരോരോ രാജ്യങ്ങളില്‍ സുവിശേഷം
ഓടി നിറഞ്ഞീടുന്നു ഹാലേലൂയ്യാ
ഏറെപേരാണ്ടുതോറും ചേര്‍ന്നിടുന്നു
യേശുവിന് സഭയില്‍- ഹലേലൂയ്യാ.
2. പേയിന്‍ മാര്ഗ്ഗങ്ങളെങ്ങും ക്ഷയിച്ചീടുന്നു
പേടിച്ചോടുന്നു സാത്താന്- ഹലേലൂയ്യാ.
ശ്രീയേശു മാര്‍ഗ്ഗമെങ്ങും ബലപ്പെടുന്നു
തിരിയുന്നു ലോകരിതില്- ഹലേലൂയ്യാ.
3. ജാതിഭേദങ്ങള്‍ പലതും നീങ്ങീടുന്നു
ജയിക്കുന്നു സ്നേഹക്കൊടി-ഹലേലൂയ്യാ.
പാതകങ്ങള്‍ പാരില്‍നിന്നു കുറഞ്ഞീടുന്നു
ഫലിക്കുന്നു സുവിശേഷം-ഹലേലൂയ്യാ.
4.ആലയങ്ങള്‍ ഉയരുന്നു യേശുവിന്നു
ആരാധനയേറുന്നു-ഹലേലൂയ്യാ.
നാലുപാടും വിഗ്രഹങ്ങള്‍ വീണീടുന്നു
നാശവഴി അടയുന്നു-ഹലേലൂയ്യാ.
5.വളര്‍ന്നു നിറഞ്ഞീടുന്നു യേശു രാജ്യം
മങ്ങുന്നു പേയിന്‍ രാജ്യം-ഹലേലൂയ്യാ.
വിളങ്ങുന്നു ദിവ്യ ശക്തിയധികാരം
മേദിനിയില്‍ ദിനംദിനം ഹലേലൂയ്യാ.