പല്ലവി
പരസീകര് വന്നു പാദം പണിഞ്ഞ രാജാവോ-യൂദ
രാജന് ഭയന്നിളകിടുമാറുദിച്ച രാജാവേ!
ചരണങ്ങള്‍
1.പുല്‍ക്കിടക്ക ധൂളിമത്തയാക്കും രാജാവേ!- തീരെ
ക്കീറ്റുതുണി പട്ടായ്ക്കാണും സ്വര്ഗ്ഗരാജാവേ!
2.വിണ്ണുലകും ദീപമേന്തിയുപചരിക്കുന്നു-നിന്റെ
പൊന്നുജന്മം ദൂതരെല്ലാം പാടി വാഴ്ത്തുന്നു
3.കിങ്ങിണികള് കിലുക്കി ഗോക്കള്‍ മോദം കാട്ടുന്നു-ഭൂമി
മംഗളമാം വെണ്‍പുടവ ധരിച്ചു മേവുന്നു
4.പഴയ പാമ്പിന് തല തകര്‍ക്കാന്‍ ഭൂവില്‍ വന്നോനെ-ലോകം
വഴിനടപ്പാന്‍ പുതിയ മാര്‍ഗ്ഗം തുറന്നു തന്നോനെ!
5.കഠിനരോഗം ത്സടിതി നീക്കി സുഖമരുളീടും ഭവാന്
കൊടിയ കാറ്റിന് പടുത നീക്കും നിജവചനത്താല്
6.കുരിശിലുള്ള നിജമൃതിയാല് മനുജമക്കള്ക്കു-ഘോര-
നരകമതിന്നടിയില് നിന്നു വിടുതലേകിടും
7.ഏളിയവര്ക്കു നിറവരുളിത്തരുന്ന രാജാവേ- നിന്റെ
പിളര്‍ന്ന ചങ്കില് മറയുവതിനരുള്ക രാജാവേ!