അഞ്ചാം രാജിതമുണ്ടാമേ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

                  പല്ലവി
അഞ്ചാം രാജിതമുണ്ടാമേ പരം-അഞ്ചാം
തുഞ്ചിടാതെ കേള്‍ക്കലിന്നു നെഞ്ചിലാനന്ദം വളര്‍ത്തുന്നു-
              ചരണങ്ങള്‍
1.ആദാമിനുല്പത്തിനാളിതിലേവം
  ഓതിനാനീശന്‍ബ് ഭൂവില്‍ പ്രഭാവം
  നീ വാണടക്കുകെന്നാകിലോ പാപം
  ചെയ്താത്മരാജ്യം വിനിഷ്ടമാകീടിന-......................അഞ്ചാം

2.സിംഹപ്രതാപിയാം ബബിലോണ്‍ രാജന്‍
  സാമ്രാജ്യമൂര്‍ത്തി തന്‍ പൊന്‍ ശിരസ്സായോന്‍
  ബി.സി.യറുന്നൂറ്റിയാറില്‍ സ്വരാജ്യം
  സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാ-................അഞ്ചാം

3.വെള്ളസാമ്രാജ്യമാം പേര്‍ഷ്യഭല്ലകം
  അഞ്ഞൂറ്റിമുപ്പത്തിയെട്ടിന്‍ തുടസ്സം
  ബാബേല്‍ തകര്‍ത്തിരുനൂറ്റേട്ടു കൊല്ലം
  വാണിതു വല്ലാത്ത ഹിംസ്രസ്വഭാവിയാ-...............അഞ്ചാം

4.പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങള്‍
  തുള്ളിക്കളിക്കുന്ന ഗ്രീക്കു സൈന്യങ്ങള്‍
  മാസിഡൊണില്‍ നിന്നുദിച്ചേഴുകൊല്ലം
  നിസ്തുല്ല്യ മാഹാത്മ്യ മൊത്തു വാഴുമേ-.................അഞ്ചാം

5.ശ്രീമാനലക്സാണ്ടര്‍ ഭൂപതി വീരന്‍
  സീമാതിരിക്ത പരാക്രമസാരന്‍
  ഭൂവിയോഗം ചെയ്തപോതു നാലായി-
  ഭാഗിച്ചു താമ്രമാം തദ്രാജ്യമായവ-......................അഞ്ചാം

6.ബി.സി.ദശത്രയേ റോമയിന്‍ കൈസര്‍
  നാശമാക്കി ഗ്രീക്കു രാജിതം റോമര്‍
  സാമ്രാജ്യമൊന്നു സംസ്ഥാപനം ചെയ്താര്‍
  കാളായസത്തിന്റെ കാഠിന്യമുള്ളതാ-.................അഞ്ചാം

7.മുന്നൂറ്ററുപത്തിനാലു ക്രിസ്താബ് ദേ
  രണ്ടായി പിരിഞ്ഞതു റോമാ സാമ്രാജ്യം
  അപ്പൊഴെ മണ്ണാല്‍ ദുഷിച്ചിരുമ്പാകെ
  കെല്‍പ്പു കെട്ടു ഛിന്നഭിന്നരാജ്യമായി റോപ്പ തന്നി-..അഞ്ചാം

8.ഉന്നതമായ ഗിരിക്കുമേല്‍ നിന്നു
  വന്നിടും കല്ലുപാദാന്തികെ ചെന്നു
  ചൂര്‍ണ്ണീകരിക്കുമീ രാജ്യങ്ങളെന്നു
  വന്ന കല്ലു വന്‍ മലയ്ക്കു തുല്ല്യമായ് നിറഞ്ഞു വാഴു-.....അഞ്ചാം

9.ലോക രാജാക്കളിന്‍ കാലത്തു ദൈവം
  ഭൂവില്‍ പരത്തുന്ന നിത്യരാജത്വം
  അന്യജാതിക്കായ് വിടപ്പെടാസത്യം
  ഉന്നതന്റെ നന്ദനര്‍ക്കു തന്നെയാണതെന്നുമോര്‍ക്കീ-....അഞ്ചാം

പുറത്തേക്കുള്ള കണ്ണികള്‍