വന്ദനം വന്ദനം നാഥാ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

               ഏകതാളം
വന്ദനം വന്ദനം നാഥാ! നിന്റെ രക്ഷക്കായ്-വന്ദനം

              ചരണങ്ങള്‍
1.ഉന്നതത്തില്‍ നിന്നും എന്നെ പ്രതി
   മന്നില്‍ വന്ന നാഥനേ-.................വന്ദനം

2.നന്ദിയോടെ ഇന്നു നിന്റെ ദാസന്‍
   വന്ദിക്കുന്നു മന്നനേ-.....................വന്ദനം

3.ശത്രുവായ എന്നെയോര്‍ത്തു നിന്റെ
   പുത്രനാക്കി തീര്‍ത്തതാല്‍-............വന്ദനം

4.എന്റെ നാമം ജീവപുസ്തകത്തില്‍
   ചേര്‍ത്തതിനെ ഓര്‍ത്തിതാ-..........വന്ദനം

5.എന്തു മോദം എന്റെ അന്തരംഗേ
   സന്തതം വിലസീടുന്നു-.................വന്ദനം