വരുന്നിതാ നാഥന്‍-വാഴുവാന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

                         പല്ലവി
              വരുന്നിതാ നാഥന്‍-വാഴുവാന്‍ ഭൂമൗ
              നിരന്ന തന്‍ പരിവാര പദവികളോടെ
                      ചരണങ്ങള്‍

1.വരുന്നിതാ വാഴ്വാന്‍ ഭൂമി-യൊരുക്കിനാനാദിയില്‍
  നരനുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍..........വരുന്നിതാ

2.നരസുതനായവന്‍-മരിച്ചുയിര്‍ത്താകയാല്‍
  ഭരണമീ ഭൂമേല്‍ ചെയ് വാന്‍ ലഭിച്ചവകാശം-..........വരുന്നിതാ

3.പിതൃഭരണാസനമവന്നു ദേവന്‍ നല്‍കു-
  മധിപനാമവനെന്നു പ്രവചനമുണ്ട്-....................വരുന്നിതാ

4.ഭരിച്ച ഭരണങ്ങള്‍ മറിച്ചു നീക്കിത്തന്റെ
   വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാന്‍-........വരുന്നിതാ

5.കഠിന നിയമങ്ങള്‍ തടവുചെയ്തെങ്ങും തന്‍
   കുടിലത വിട്ടു ധര്‍മ്മം നടത്തുവതിന്നായ്............വരുന്നിതാ

6.തന്നുടെ പേര്‍ക്കായി മന്നിലലിഞ്ഞ തന്‍
  നിന്ദിത ജനങ്ങള്‍ നിലവിളി നീക്കാന്‍.................വരുന്നിതാ

7.തിരുജനങ്ങള്‍ക്കേറ്റം- ദുരിതമിയറ്റിയോ...
  തരികുലങ്ങള്‍ക്കു തക്ക പ്രതികാരം ചെയ് വാന്‍-..വരുന്നിതാ

8.പരമപിതാവിന്റെ- തിരുഹിതമൊത്തു ഭൂ-
  യരുശലേം പുരി രാജനഗരമാക്കീടാന്‍................വരുന്നിതാ