ഹോശ്ശാന്നാ മഹോന്നതാം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രീതി: മറുദിവസം മറിയമകന്‍
                       ആദിതാളം
                       പല്ലവി
ഹോശാന്നാ! മഹോന്നതനാം യേശുമഹാ-രാജനെന്നും
ഹോശാന്നാ! കര്‍ത്തനുടെ വിശുദ്ധനാമത്തില്‍ വരുന്നവനു സദാ
                    ചരണങ്ങള്‍

1.യെറുശലേം നഗരിയതില്‍ വരുന്നു മഹാ രാജനെന്നു
  അറിഞ്ഞതിനാല്‍ ബഹുജനങ്ങള്‍ ഒരുങ്ങിവന്നരജനെ എതിരേല്പാന്‍

2.ആണ്‍കഴുതകുട്ടിയിന്മേല്‍ ആടകളെ വിരിച്ചു ശിഷ്യര്‍
   അണ്ടവനെ ഇരുത്തിക്കൊണ്ടു ആടിപ്പാടിസ്തുതിച്ചവര്‍ നടന്നീടുന്നു

3.മേലങ്കികളെ വഴിയില്‍ അലംകൃതമായ് പലര്‍ വിരിച്ചു
   മാലോകര്‍ വഴിനീളെ ശാലേമിന്നധിപതിയെ വാഴ്ത്തീടുന്നു.

4.കുരുത്തോല പിടിച്ചു ചിലര്‍ ഗുരുവരനെ സ്തുതിച്ചീടുന്നു
   മരങ്ങളില്‍ നി-ന്നിളംകൊമ്പുകള്‍ വിരവൊടു വെട്ടിചിലര്‍ വിതറിടുന്നു

5.പുരുഷാരം അസംഖ്യമിതാ നിരനിരയായ് നടന്നീടുന്നു
   ഒരു മനസ്സോ-ടതികുതുകാല്‍ അരചനെ സ്തുതിച്ചവര്‍ പുകഴ്ത്തിടുന്നു

6.പരിചോടു ബാലഗണം പരിശുദ്ധനെ പുകഴ്ത്തിടുന്നു
   പരീശരെല്ലാം അരിശം പൂണ്ടു പരിശ്രമിച്ചിടുന്നതു മുടക്കീടുവാന്‍

7.ആര്‍ത്തമോദത്തോടിന്നു നാം വാഴ്ത്തീടുക പാര്‍ത്ഥിവനെ
  കീര്‍ത്തിക്ക നാം തിരുനാമം പാര്‍ത്തലത്തിലനുദിനം മോദമോടെ.