സ്വന്തം നിനക്കിനി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

                  പല്ലവി
സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാ!
പാപ ബന്ധം നീക്കെന്നില്‍ നിന്നെന്‍ പ്രിയനാഥാ!
               ചരണങ്ങള്‍
1.സന്തോഷമെന്നു പേയിന്‍ വഴി നടന്നേന്‍-അതു
   ചതിവെന്നുണര്‍ന്നു നിന്നോടടുത്തു വന്നേന്‍

2.ഇമ്പം പാപം തരുമെന്നഴിഞ്ഞു ചെയ്തേന്‍-അതു
   ഏറെ തുമ്പം തന്നതാല്‍ ഭയന്നു വന്നേന്‍

3.ലോകം തുണയ്ക്കുമെന്നു ചേര്‍ന്നിരുന്നേന്‍-അതില്‍
  ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേന്‍

4.കായം ബലം സുഖവും കരുത്തില്‍ വെച്ചേന്‍- ഇതിന്‍
  കാഴ്ചയനിത്യമെന്നിതാ വരുന്നേന്‍

5.ദേഹം ജീവനും നിന്മുന്‍ കാഴ്ചവെച്ചേന്‍-ഇനി
  ചെയ് വേന്‍ നിന്‍ തിരു മനം പോലെ എന്നും

6.ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേന്‍-തിരു
  സന്തോഷം നേടുവാന്‍ ഞാന്‍ അടുത്തുവന്നേന്‍

7.താങ്ങി നടത്തേണമേ എന്‍ കര്‍ത്താവെ!- പാരം
  തളര്‍ന്നിതാ വന്നീടുന്നേന്‍ ദയവാനേ.