വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
പല്ലവി
പ്രാണനാഥാ തിരുമെയ് കാണുമാറാകേണമേ
കാണിനേരം വിടാതെ-കാത്തു ഞാന്‍ നിന്നീടുന്നേ
ചരണങ്ങള്‍
1.ബേതലേം പുല്ലണിയെ- പൂതമാക്കുന്നുരുവെ..............പ്രാണനാഥാ
2.വെണ്മയും ചോപ്പുമുള്ള-നിന്നുടല്‍ കാണ്മതെന്നോ.......പ്രാണനാഥാ
3.നീലരത്നം പടുത്ത-ചേലെഴും നിന് സവിധം-..............പ്രാണനാഥാ
4.നീയെനിക്കുള്ള പ്രിയന്-ഞാന്‍ നിനക്കെന്നും സ്വന്തം..പ്രാണനാഥാ
5.വേദപാരംഗതര്ക്കും - ജ്ഞാനമല്ലപ്പൊരുളെ!-............പ്രാണനാഥാ
6.സ്നേഹത്തിന് പാരവശ്യം പ്രേരിപ്പിക്കുന്നെന്നെയിതാ....പ്രാണനാഥാ
7.ഏറിയവെള്ളങ്ങള്ക്കും പ്രേമം കൊടുത്തുകൂടാ-............പ്രാണനാഥാ