കര്‍ത്താവിനെ നാം സ്തുതിക്ക
1.കര്‍ത്താവിനെ നാം സ്തുതിക്ക
ഹേ ദൈവ മക്കളെ
സന്തോഷ ത്തില്‍ നാം അര്‍പ്പിക്ക
സ്തോത്രത്തിന് ബലിയെ-
നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക
2. വിശുദ്ധസ്നേഹ ബന്ധത്താല്‍
ഒരേ ശരീരമായ്
നാം ചേര്‍ക്കപ്പെട്ടതാകയാല്‍
ചേരുവിന്‍ സ്തുതിക്കായ്
3. പിതാവു ഏകജാതനെ
നമുക്കു തന്നല്ലോ
ഹാ! സ്നേഹത്തിന് അഗാധമെ
നിന്നെ ആരായാമോ
4. നാം പ്രിയപ്പെട്ട മക്കളായ്
വിളിച്ചപേക്ഷിപ്പാന്‍
തന് അത്മാവെ അച്ചാരമായ്
നമുക്കു നല്കി താന്‍
5. ഓര് ഏദന്‍ തോട്ടം പോലിതാ
തന് വചനങ്ങള്‍ ആം
വിശിഷ്ടഫലം സര്‍വ്വദാ
ഇഷ്ടം പോല്‍ ഭക്ഷിക്കാം
6. ഈ ലോകത്തിന് ചിന്താകുലം
ദൈവാശ്രിതര്ക്കില്ല
തന് പൈതങ്ങളിന്‍ ആവശ്യം
താന്‍ കരുതും സദാ
7. കര്ത്താവിന് നാമം നിമിത്തം
അനേക കഷ്ടങ്ങളും
നേരിടുമ്പൊഴും ധന്യര്‍ നാം
ഇല്ലൊരു നഷ്ടവും
8. ഈ വിതക്കുന്ന കാലം നാം
ചിലപ്പോള്‍ കരയും
പിതാവോ കണ്ണുനീരെല്ലാം
തുടച്ചുകളയും
9. തന് നിത്യ രാജ്യം നല്കുവാന്
പിതാവിന്നിഷ്ടമായ്
തന് മുഖത്തിന് മുമ്പാകെ താന്‍
നിര്‍ത്തും തന് സ്തുതിക്കായ്
പുറത്തേക്കുള്ള കണ്ണികള്‍
ഈ കീര്‍ത്തനം ”I feel like singing all the time”എന്ന അംഗലേയ കീര്‍ത്തനത്തിന്റെ രാഗത്തില്‍ ആണു രചിച്ചിട്ടുള്ളതു [[1]]