ജീവിതം മേദിനിയില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്


ജീവിതം മേദിനിയില്‍ (ക്രിസ്തീയ കീര്‍ത്തനം)
രചന:സാധു കൊച്ചുകുഞ്ഞുപദേശി

പല്ലവി
ജീവിതം മേദിനിയില്‍ ശോഭിക്കുന്നോര്‍
നിശ്ചയം യേശുഭക്തര്‍

ചരണങ്ങള്‍
ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം
ജീവിതത്തില്‍ ലഭിക്കും മനുജരില്‍
സൂക്ഷ്മമായ് ദൈവമുണ്ട്- (ജീവിതം)

ആശ്രയമാകുന്ന ജീവിതക്കപ്പലില്‍
വിശ്രമനാട്ടിലെത്തീട്ടനന്തമായ്
വാണു സുഖിക്കുമവര്‍- (ജീവിതം)

പാപത്തിന്നന്ധത സ്വപ്നത്തില്‍ പോലുമാം
ജീവിത നിഷ്ഠരിലില്ലവര്‍ മുഖം
തേജസ്സിശൊഭിച്ചീടും (ജീവിതം)

സുവിശേഷഘോഷണ സേവകരായവര്‍
സുവിശേഷ പോര്‍ക്കളത്തില്‍ തോല്‍ക്കാത്തവര്‍
സൂക്ഷമത്തില്‍ ലാക്കിലെത്തും (ജീവിതം)

ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാര്‍
ലോകത്തില്‍ ജീവിക്കുന്നതോര്‍ക്കെല്ലാവര്‍ക്കും
നന്മയായ്ത്തീരുമവര്‍ (ജീവിതം)

നിത്യാനന്ദാത്മാവിന്‍ സന്തോഷ സംതൃപ്തി
നിത്യവും ആസ്വദിച്ചീവിശ്വാസികള്‍
വാഴുന്നീപ്പോര്‍ക്കളത്തില്‍- (ജീവിതം)

പരമ മണവാളന്‍ യേശുമഹാരാജന്‍
തിരിച്ചുവരും ദിനത്തില്‍ കണ്ടാല്‍ കൊതി
തീരാത്തഭാഗ്യമത് (ജീവിതം)