പരമ താതന്റെ വലമമരുന്ന
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

        പല്ലവി
പരമതാതന്റെ വലമമരുന്ന പരമ വല്‍സലാ
പരമവല്‍സലാ! നിന്‍ -
കുരുതി കൊണ്ടു വീണ്ടെടുത്ത ജനത്തിന്‍ ദുരിതം കാണുക

        ചരണങ്ങള്‍

                      1
ബഹു ജനങ്ങളിന്‍ നടുവില്‍ നിന്നു ഞാന്‍ നിന്‍ സാക്ഷിചൊന്നവര്‍
സാക്ഷി ചൊന്നവര്‍- നിന്റെ
മഹത്വ നാമത്തെ ദുഷിപ്പാനിഹ വന്‍ മൂലമായല്ലോ-....................പരമതാതന്റെ

                      2
പരമസ്നേഹാഗ്നിയെരിഞ്ഞു ദിനം ആനന്ദിച്ചവര്‍
ആനന്ദിച്ചവര്‍- ഇതാ
പെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തു പോകുന്നേ!-........പരമതാതന്റെ

                      3
ബലിയായ് സര്‍വ്വവും തൃപ്പാദത്തിങ്കല്‍ കാഴ്ചവെച്ചവര്‍
കാഴചവെച്ചവര്‍-ഇപ്പോള്‍
ബലിപീഠത്തില്‍ നിന്നകലെ മാറിക്കൊണ്ടൊഴിഞ്ഞു പോകുന്നേ!...പരമതാതന്റെ

                      4
ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിന്‍ ജനമിതാ
നിന്‍ ജനമിതാ- പല
കാറ്റിന്‍ ശക്തിയാലണഞ്ഞിരുണ്ടു കൂരിരുളായ് തീര്‍ന്നിതാ-..............പരമതാതന്റെ

                      5
സുവിശേഷകരില്‍ പലരും നാഥാ! വേഷമേയുള്ളേ
വേഷമേയുള്ളേ!- അത്മ-
ജീവന്‍ നിന്‍ ജനങ്ങളില്‍ ദിനം തോറും കുറഞ്ഞുപോകുന്നേ!-............പരമതാതന്റെ

                      6
ഈ വിധം ജനം ജീവിച്ചീടുകില്‍ നശിച്ചുപോകുമേ!
നശിച്ചു പോകുമേ! നിന്റെ-
ജീവ വചനമയച്ചു ജനത്തില്‍ ജീവന്‍ നല്‍കുക................................പരമതാതന്റെ