എന്‍ പേര്‍ക്കായ് ജീവന്‍ വെയ്ക്കും പ്രഭോ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

എന്‍ പേര്‍ക്കായ് ജീവന്‍ വയ്ക്കും പ്രഭോ -
നിന്നെ എന്നുമീ ദാസനോര്‍ക്കും
നിന്‍ കൃപയേറിയ വാക്കിന്‍ പ്രകാര -
മിങ്ങത്യന്തം താഴ്മയോടെ
എന്റെ വന്‍ കടം തീര്‍ക്കാന്‍ മരിക്കും പ്രഭോ -
നിന്നെ എന്നുമീ ദാസനോര്‍ക്കും

എന്നുടെ കണ്ണുകള്‍ കാല്‍വരിയിങ്കലെ
ക്രൂശിനു നേര്‍ തിരിക്കെ
എന്റെ പൊന്നു ബലിയായ ദൈവ കുഞ്ഞാടിനെ
ഓര്‍ക്കാതിരിക്കുമോ ഞാന്‍

നിന്നെയും നിന്റെ വ്യഥകളെയും
നിന്റെ സ് നേഹമെല്ലാറ്റെയും ഞാന്‍
എന്റെ അന്ത്യമാം ശ്വാസം എടുക്കും വരേയ്ക്കുമീ
സാധുവോര്‍ത്തിടുമെന്നും