രക്ഷകനേ നിനക്കു കീര്‍ത്തനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

                  ഏകതാളം
                  പല്ലവി
 രക്ഷകനേ നിനക്കു കീര്‍ത്തനം അനന്തം!
               ചരണങ്ങള്‍
1.തിരു രക്തം ചൊരിച്ചു തിന്മപെട്ട എന്നെ നീ
   പരന്നു വീണ്ടെടുത്ത മാ പക്ഷകൃപകള്‍ക്കുമേ!......... രക്ഷകനേ

2.മരിച്ചു ഞാന്‍ കിടന്നേന്‍ നാറി ഉരുവഴിഞ്ഞേന്‍
   തിരിച്ചുയിര്‍ ശക്തിസുഖം തന്നപ്രിയന്‍ യേശുവേ!-.... രക്ഷകനേ

3.കുരുടനായ് ഇരുന്നേന്‍ തൊട്ടു കാഴ്ച തന്നു നീ
   നിറഞ്ഞ കുഷ്ഠ പാപത്തെ നീക്കി ശുദ്ധിനല്‍കി നീ-... രക്ഷകനേ

4.നീതി ശുദ്ധിബോധം നിന്തിരു നല്‍രൂപം
  ചേതസ്സില്‍ കല്പിചു തന്ന ദിവ്യ കൃപാക്കടലാം-........... രക്ഷകനേ

5.തിരുരക്തത്താലെന്‍ തിന്മ കുറ്റം മായിച്ചു
  പര ജീവപുസ്തകത്തിലെഴുതിയെന്‍ നാമം നീ.............. രക്ഷകനേ

6.ഇനി പിഴയ്കാതെ എന്നും നടന്നീ-ടാന്‍
   കനിഞ്ഞു നിന്നാവി നിത്യം കൂടെ വസിച്ചീടണം......... രക്ഷകനേ