യേശു നാഥാ നിന്‍ കൃപയ്ക്കായ്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

                          ആദിതാളം
                           "പല്ലവി"
               യേശു നാഥാ നിന്‍ കൃപയ്ക്കായ്
              സ്തോത്രമെന്നേയ്ക്കും
                        അനുപല്ലവി
            ഈശനേ! നിന്‍ നാമമെന്റെ
            ക്ലേശമകറ്റും-
                      ചരണങ്ങള്‍
1.നാശമയനായോരെന്നില്‍ ജീവനരുളാന്‍- വന്‍
  ക്രൂശിനെ സഹി-ച്ചപമാനം സഹിച്ചോ-രു..................യേശു നാഥാ

2.പാവനമാം നീതിയില്‍ ഞാന്‍ എന്നും ഇരിപ്പാന്‍- നിന്റെ
  ജീവനിലൊ-രംശമെനി-ക്കേകിയതിനാല്‍-.................യേശു നാഥാ

3.നിന്‍ ഹൃദയം തന്നിലെന്നെ മുന്‍ കുറിച്ചപ്പോല്‍-
  എന്‍ ജനനം തന്നെയും ഞാന്‍ അന്നറിഞ്ഞില്ലേ-.......യേശു നാഥാ

4.തന്‍ ജഡ ശരീരമര-ണം നിമിത്തം നീ
  നിന്‍ പിതാവോ-ടെന്നെ നിര-പ്പിച്ചതുമൂലം-................യേശു നാഥാ

5.എത്ര കാലം നിന്‍ കൃപയെ വ്യര്‍ത്ഥമാക്കി ഞാന്‍
  അത്ര നാളു-മന്ധകാരം തന്നിലിരുന്നേ-....................യേശു നാഥാ

6.ജീവലത യായ നിന്നില്‍ ഞാന്‍ നിലനില്‍പ്പാന്‍
  നിന്റെ ജീവരസം എന്നില്‍ എന്നും തന്നു പാലിക്ക-....യേശു നാഥാ

7.വിശ്രമദേ-ശത്തിലീ ഞാ-നെത്തും വരേയ്ക്കും-
  നിന്റെ വിശ്രുത കൃ-പകളെന്നെ പിന്തുടരേണം...........യേശു നാഥാ