ദൈവ കൃപ മനോഹരമേ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

             'ഏകതാളം'
              പല്ലവി
ദൈവകൃപമനോഹരമേ ദൈവകൃപമനോഹരമേ
എന്റെ പ്രാണനായകനെനിക്കു ചെയ്യുന്ന കൃപമനോഹരമേ!

1.കൊടും പാപിയായിരുന്ന (2)-എന്റെ
  കഠിനപാപങ്ങള്‍ മോചനം ചെയ്ത കൃപമനോഹരമേ
  ശത്രുവായിരുന്ന എന്നെ(2)-നിന്റെ
  പുത്രനാക്കി നീ തീര്‍ത്തനിന്‍ കൃപമനോഹരമേ...............പല്ലവി

2.പല പീഡകളെതിര്‍ത്തു(2)-വരും
  കാലമെനിക്കു സഹിഷ്ണുത തരും കൃപമനോഹരമേ
  ബലഹീനനാകുമെന്നില്‍(2)-കര-
  ളലിഞ്ഞനുദിനം താങ്ങിടും കൃപ കൃപമനോഹരമേ...........പല്ലവി

3.നാശലോകം തന്നിലെന്നെ(2)-സലപ്ര
  കാശമായ് നടത്തീടും നിന്‍ നടത്തും കൃപമനോഹരമേ
  അരി സഞ്ചയ നടുവില്‍(2)-എന്നെ
  തിരു ചിറകുള്ളില്‍ മറച്ചുകാക്കുന്ന കൃപമനോഹരമേ..........പല്ലവി

4.ചതി നിറഞ്ഞ ലോകമതില്‍(2)- നിന്റെ
  പുതുജീവനില്‍ ഞാന്‍ സ്ഥിതി ചെയവാന്‍ കൃപയധികം നല്‍കണമെ
  പരിശ്രമത്തിനാലെയൊന്നും(2)-എന്നാല്‍
  പരമനാഥനേ കഴികയില്ലനിന്‍ കൃപമനോഹരമേ.............പല്ലവി