പരിശുദ്ധ പരനേ നിരന്തരം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

                    ഏകതാളം
                    

1.പരിശുദ്ധപരനേ നിരന്തരം സ്തുതിപ്പിന്‍
   പാടിത്തന്‍ നാമംകൊണ്ടാടിക്കുമ്പിടുവിന്‍
   തിരുജനങ്ങളെ ഉണരിന്‍ തന്‍ ദാസര്‍
   തിരുമുമ്പില്‍ വണങ്ങിടുവിന്‍- എന്നേക്കും

2.നാഥനും നമുക്കു താതനും ആയുള്ള
   നല്ല യഹോവായെ എല്ലാരും സ്തുതിപ്പിന്‍
   ഏതും ആയാസമെന്യെ തന്‍ വീട്ടില്‍
   എകനെ പുകഴ്ത്തീടുവിന്‍-എന്നേക്കും

3.നന്മക്കടലിനെ ചെമ്മെ നാം സ്തുതിച്ചാല്‍
   നമുക്കതു മഹിമയെന്നറിഞ്ഞു കുമ്പിടുവിന്‍!
   ഇമ്മഹാ പദവിയെനാം- എല്ലാരും
   ഇഷ്ടത്തോടാചരിക്കാം!-എന്നേക്കും

4.വാനവും പാരും താനത്രെ ചമച്ചു
  വല്ലഭന്‍ നല്ലവന്‍-എല്ലാരിലുയര്‍ന്നോന്‍
  ജ്ഞാനത്തോടെ സ്തുതിപ്പിന്‍ തന്‍- പേരില്‍
  നല്ലകീര്‍ത്തികള്‍ കൊടുപ്പിന്‍!-എന്നേക്കും

5.ദൈവപിതാവെ! ദിവ്യകുമാരാ!
  ദൈവശുദ്ധാത്മ! ത്രിയേക ദേവേശാ
  സര്‍വ്വകാലവും പുകഴ്ച- ഭവാനു
  ഭവിക്കേണം! ഹല്ലേലൂയ്യാ- ആമേന്‍.