യേശു മതിയെനിക്കേശുമതി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ശങ്കരാഭരണം- ആദിതാളം
                  പല്ലവി
  യേശു മതിയെനിക്കേശു മതി എനിക്കേശു മതി എനിക്കെന്നേക്കും
  എന്‍ യേശു മാത്രം മതി എനിക്കെന്നേക്കും - എന്‍ (2)
                ചരണങ്ങള്‍
1.ഏതു നേരത്തുമെന്‍ ഭീതിയകറ്റി
   സമ്മോദമോടെ നിത്യം കാക്കുവാന്‍
   സമ്മോദമോടെ നിത്യം കാക്കുവാന്‍ (2).................യേശു മതി

2. ഘോരവൈരിയൊടു പോരിടുവതിന്നു
    ധീരതയെനിക്കു നല്‍കുക
    നല്ല ധീരതയെനിക്കു നല്‍കുക (2).......................യേശു മതി

3. ക്ഷാമ വസന്തകളാലെ ലോകമെങ്ങും
    ക്ഷേമമില്ലാതായി തീര്‍ന്നാലും-
    ഞാന്‍ ക്ഷേമമില്ലാത്തവനായ് തീര്‍ന്നാലും (2)........യേശു മതി

4.ലോകത്തിലെനിക്കു യാതൊന്നും ഇല്ലാതെ
   വ്യാകുലപ്പെഗടേണ്ടി വന്നാലും
   ഞാന്‍ വ്യാകുലപ്പെഗടേണ്ടി വന്നാലും (2)................യേശു മതി

5.യേശു ഉള്ളതിനാല്‍ ക്ലേശിപ്പതിനിട
   ലേശമില്ല അതു നിശ്ചയം
   ലവ ലേശമിടയില്ല അതു നിശ്ചയം (2).....................യേശു മതി