ഹിന്ദുസ്ഥാന്‍ - രൂപകതാളം
പല്ലവി
യേശുപ-രന് വാണീടും പാരില്‍
എങ്ങും മഹാരാജനായ്
ചരണങ്ങള്‍
1.യേശുപരന് വാണീടും
യേശു എന്നും വാണീടും
ഈ സൂര്യ ചന്ദ്രന്മാരും
തീരെ ഇല്ലാതെ പോയെന്നാലും......യേശുപ-രന്
2.വന്‍ കരകളിന്മേലും
വലിയ രാജ്യങ്ങള്മേലും
മാലോകര്‍ എവര്മേലും
ദൂരെ ദ്വീപാന്തരങ്ങള്‍ മേലും-.........യേശുപ-രന്
3.സാധുജാതികള്മേലും
വീരജാതികള് മേലും
സര്വ്വകുലങ്ങള് മേലും
പാരില്‍ സകല ഭാഷക്കാര്‍ മേലും..യേശുപ-രന്
4.രാജര് പ്രഭുക്കള്‍ ചക്ര-
വര്‍ത്തികള്‍ സകലരും
രാജാധിരാജന്മുമ്പില്
വീണു വണങ്ങി കുമ്പിട്ടുനില്‍ക്കും ...യേശുപ-രന്
5.സത്യ സുവിശേഷത്തിന്
സാധുകല്പന പോലെ
സകല രാജാക്കന്മാരും
ചെയ്യും നീതി വസിക്കും എങ്ങും.....യേശുപ-രന്
6.കുറ്റം ശിക്ഷകളില്ല
ഗുണമല്ലാതൊന്നും ഇല്ല
കൊണ്ടാടും ലോകരെല്ലാം
യേശു ഏക ചക്രവര്‍ത്തിയാം......യേശുപ-രന്
7.സന്ധ്യയുഷസ്സുകളിന്
സകല ദേശത്തുള്ളോരും
സംഗീതം യേശുപേരില്
പാടി വന്ദനം ചെയ്യും എന്നും-......യേശുപ-രന്