പാപികളിന്‍ രക്ഷകന്‍ താന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പാപികളിന്‍ രക്ഷകന്‍ താന്‍
ഇവന്‍ പാദം വണങ്ങിടു നീ - ഓ

പാപശാപം തീര്‍പ്പാന്‍ പാരില്‍ ജനിച്ചൊരു
ദേവസുതനാകുമേശു നായകനിവനറിക

ദിവ്യ ബലികള്‍ക്കൊരവ്യാജ ശക്തിയായ്‌
ഭവ്യമായിരുന്ന നിത്യ ഹവ്യ വസ്തുവായതിവന്‍

ക്രൂശില്‍ മരിച്ചതാല്‍ നാശം ഒഴിച്ചു തന്‍
ആശയം തെളിഞ്ഞുടന്‍ പ്രത്യാശയിന്‍ വഴി തുറന്നാന്‍