യേശു എന്‍ സ്വന്തം ഹല്ലെലുയ്യ!
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 
1. യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ!
   എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
   പഴയതെല്ലാം കഴിഞ്ഞു പോയ് !
   കണ്ടാലും സര്‍വ്വം പുതിയതായ്‌!

    'എനിക്ക് പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തന്‍ കുരിശും (2)'

2. യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ!
   തീര്‍ന്നു എന്‍ ആന്ധ്യം നീങ്ങി രാവും
   ഇരുട്ടിന്‍ പാശം അറുത്തു താന്‍
   ജീവപ്രകാശം കാണുന്നു ഞാന്‍

3. യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ!
   തുറന്ന സ്വര്‍ഗ്ഗം കാണുന്നിതാ
   പാപം താന്‍ നീക്കി രക്തത്തിനാല്‍
   ദൈവകുഞ്ഞാക്കി അത്മാവിനാല്‍
  
4. യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ!
   ഈ സ് നേഹ ബന്ധം നില്ക്കും സദാ
   മരണത്തോളം സ് നേഹിച്ചു താന്‍
   നിത്യതയോളം സ് നേഹിക്കും താന്‍

5. യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ!
   നിന്റെ സമ്പാദ്യം ഞാന്‍ രക്ഷകാ
   നീ എന്‍ കര്‍ത്താവും സ് നേഹിതനും
   ആത്മ ദാദാവും സകലവും


[[1]] ഇംഗ്ലീഷില്‍ നിന്നും തര്‍ജ്ജിമ