"ശ്രീ നരപതിയെ" എന്ന രീതി
പല്ലവി
ശ്രീ മനുവേലാ! വേഗം വരണമീശാ
ആശയോടു നിന് മുഖം കണ്ടീശനേ നിന്നോടു ചേര്‍ന്നു വേഗം
നാശമണയാത്ത പുരത്തില്‍- വാണീടുവാന്‍
1.കോടി സൂര്യപ്രഭയോടും മേഘം തന്നില്‍
കോടി കോടി ദൂതരോടു വന്നീടും താന്‍
കൂടിടും നിന് ശുദ്ധരാകെ പാടി സീയോന് തന്നിലേക്കു വേഗം
മോടിയോടുയിര്ത്തുവരുമേ ആമോദമായ്...
2.സ്വര്‍ഗ്ഗപുരം വിട്ടു പാരില്‍ വന്ന നാഥാ
മരിച്ചുയിര്‍ത്തു സ്വര്‍ഗ്ഗഗേഹേ പോയ നാഥാ
തിരിച്ചു വന്നു തിരുസഭയെ ചേര്ത്തിടാമെന്നുരച്ച നാഥാ
വരവിന്നായ് പാര്‍ത്തിരിക്കുന്നു സമ്മോദമായ്...
3.കാത്തിരുന്നു കണ്‍കളിതാ മങ്ങിടുന്നേ
കര്‍ത്തനേ നീ പോയിട്ടെത്ര കാലമായി
ആര്‍ത്തി പൂണ്ടു നിന് വരവിന്നിദ്ധരയില്
പാര്ത്തശുദ്ധരെത്രയോപേര് നിദ്രയിലായ്- എന്‍ കര്‍ത്തനേ
4.വേഗം വരാമെന്നുരച്ചുപോയ ദേവാ
ആഗമനം നോക്കി ഞങ്ങള്‍ പാര്‍ത്തിടുന്നേ
എന്തു കാലതാമസം നീ വന്നിടുവാനെന്റെ കാന്താ
വെന്തുനീറുന്നെന്റെ മാനസം ചിന്തചെയ്തെന്..
5.പൊന്നുകാന്താ നിന്റെ മുഖമെന്നു കാണും
മന്നിലെന്റെ പേര്‍ക്കു കഷ്ടമേറ്റ പ്രിയാ
ഉന്നതനെ മന്നവനെ പൊന്നുനാഥാ
നിന്റെ തിരുസന്നിധിയില്‍ എന്നു ചേര്‍ന്നിടും-അല്ലല് തീര്‍പ്പാന്‍
6.തങ്കമണവാട്ടിക്കെന്തു സങ്കടങ്ങള്‍
തങ്കമണവാളനീശോ കാണുന്നില്ലെ
ചങ്കിലെ നിണം ചൊരിഞ്ഞു വീണ്ടതാമീ
തങ്കപ്രാക്കള് നിങ്കലണഞ്ഞു ചേരുവാന്‍- സങ്കേതമായ്
7.എത്ര കാലം നിന് വരവു കാത്തിരിപ്പാന്
എത്ര വേഗം വന്നു നിന്നെ കണ്ടീടും ഞാന്‍
അത്ര നാളും നിന് മഹിമ എത്രയും ഞാന്‍ കീര്‍ത്തിച്ചീടും
ധാത്രിയിതിലീശനേ ദിനം നിരന്തരമായ്...
8.സ്വര്‍പ്പുരത്തില്‍ നിത്യകാലവാസമോര്ത്താല്
ഇപ്പുരത്തിലുള്ള വാസമല്പകാലം
അപ്പനെ തൃപ്പാതം ചേരിനെപ്പൊഴുതും കേണിടുന്നേ
തല്പരനേ തൃക്കരത്താലെന്നെ ഏന്തിടേണേ...