വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
| ബാലരാകുന്ന ഞങ്ങളെ (ക്രിസ്തീയ കീര്‍ത്തനം) രചന: |
|
|
ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാന്‍ കയ്യിലേല്ക്കണം
ബാലരാകുന്ന ഞങ്ങള്‍ക്കും കൃപ തന്നു മോക്ഷത്തിലാക്കണം
സ്വര്‍ഗരാജ്യത്തില്‍ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാന്
തക്ക പാതയിലാക്കണം യേശുതമ്പുരാന്‍ കൃപയൊന്നിനാല്‍
പണ്ടു താന്‍ ഭൂവില്‍ വന്ന കാലത്തു ബാലരെയണച്ചെന്നപോല്
ഇന്നും ബാലരെ ചേര്‍ക്കുവാന്‍ കരം നീട്ടണേ കൃപ നല്‍കണേ
ബാലന്മാര് പലര് ലോകം വിട്ടും നിന് മാര്‍വില്‍ ചേരുന്നു നിത്യമായ്
ബാലന്മാരെയുമോര്ക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തില്
എന്തു ഞങ്ങളാല്‍ ചെയ്വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നല്കി രക്ഷകാ വഴി കാട്ടണേ
പൊന്നുനായകന് വാനമേഘത്തില്‍ വന്നു മക്കളേ ചേര്ക്കുമ-
ന്നാശയോടു നിന്മക്കളായ് ഞങ്ങളങ്ങു ചേരുമാറാകണം