പല്ലവി
നല്ലോരുഷസ്സിതില്‍ വല്ലഭസ്തുതി ചെയ് വാനുണരൂ നീ
ചരണങ്ങള്‍
1.ശല്ല്യമാമിരുളകന്നല്ലോയി ഭൂതലം
നല്ലൊളിവീശി പ്രകാശിക്കുന്നാശകള്‍-............ .......നല്ലോരു
2.കൂരിരുള്‍ തിര നീക്കി കതിരവനിതാ വന്നു
കരുണയാല്‍ കടാക്ഷിക്കും കാലം നീ കളയാതെ-........നല്ലോരു
3.നോക്കുകീ പ്രഭാതത്തിന് കാഴ്ചകളതിരമ്യ-
മാക്കുന്ന പരാശക്തിയോര്ക്കതന്നകമേ നീ-...............നല്ലോരു
4.തന്നിളം കതിരിനാല്‍ മഞ്ഞിനെ ശിശുസൂര്യന്
പൊന്നിന് കടലില്‍ മുക്കുന്നേശുവുമിവ്വണ്ണം.................നല്ലോരു
5.പുഷ്പങ്ങള്‍ വിടരുന്നു സല്ഗന്ധം തുടരുന്നു
ശശ്പങ്ങളിളം പച്ചപട്ടെങ്ങും വിരിക്കുന്നു-.............. .. ..നല്ലോരു
6.പക്ഷികള്‍ പാടുന്നു ശിക്ഷയില്‍ കൂടുന്നു
രക്ഷിതഗണം സ്തുതി കീര്‍ത്തനം തേടുന്നു-..................നല്ലോരു
7.യിസ്രായേല്‍ ഹിമമാമെന് കര്‍ത്തനെ സ്മരിക്കും
മുത്തണിഹിമബിന്ദു ധാത്രിമേല് ലസിക്കുന്നു-..............നല്ലോരു
8.രാവു കഴിവാറായി പകലേറ്റമടുത്തെന്ന
ദൈവാത്മവിളംബരം ഭൂവെങ്ങും മുഴങ്ങുന്നു-........ .......നല്ലോരു
9.രാവിന് വിലങ്ങു കീഴായി കിടപ്പോര്ക്കിതാ
യോവേല്‍ കാഹളം നിത്യ സ്വാതന്ത്ര്യം ധ്വനിക്കുന്നു-....നല്ലോരു