പല്ലവി
വരുന്നിതാ നാഥന്- വാഴുവാന്‍ ഭൂമൗ
നിരന്ന തന് പരിവാര പദവികളോടെ
ചരണങ്ങള്‍
1.നരന്നു വാഴ്വാന്‍ ഭൂമി-യൊരുക്കിനാനാദിയില്
നരനുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍-..........വരുന്നിതാ
2.നരസുതനായവന്‍- മരിച്ചുയിര്ത്താകയാല്
ഭരണമീ ഭൂമേല്‍ ചെയ് വാന്‍ ലഭിച്ചവകാശം........വരുന്നിതാ
3.പിതൃഭരണാസനമവന്നു ദേവന് നല്‍കും-
മധിപനാമവനെന്നു പ്രവചനമുണ്ട്-.......................വരുന്നിതാ
4.ഭരിച്ച ഭരണങ്ങള്‍ മറിച്ചു നീക്കിത്തന്റെ
വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാന്‍-............വരുന്നിതാ
5.കഠിന നിയമങ്ങള്‍ തടവു ചെയ്തെങ്ങും തന്
കുടിലത വിട്ടു ധര്‍മ്മം നടത്തുവതിന്നായ്-..............വരുന്നിതാ
6.തന്നുടെ പേര്‍ക്കായ് മന്നിലലിഞ്ഞ തന്
നിന്ദിത ജനങ്ങള്‍ നിലവിളി നീക്കാന്‍....................വരുന്നിതാ
7.തിരുജനങ്ങള്‍ക്കേറ്റം- ദുരിതമിയറ്റിയോ-
രരികുലങ്ങള്ക്കു തക്ക പ്രതികാരം ചെയ് വാന്‍...വരുന്നിതാ
8.പരമപിതാവിന്റെ - തിരുഹിതമൊത്തു ഭൂ-
യരുശലേം പുരി രാജനഗരമാക്കീടാന്..................വരുന്നിതാ