ദേവ ദേവനു മംഗളം

സൗരാഷ്ടം - ആദിതാളം

പല്ലവി

ദേവ- ദേവന്നു മംഗളം
മഹോന്നതനാം
ദേവ- ദേവന്നു മംഗളം


ചരണങ്ങള്‍

ദേവ ദൂത-രാകാശ ദിവ്യഗണങ്ങള്‍ പാടി
കേവലാനന്ദത്തോടെ-മേവി സ്തുതിചെയ്യുന്ന
(ദേവ...)


സകല ലോകങ്ങാളിലെ സര്‍വ്വഗണങ്ങളേയും
സുഖമുടനെ ചമച്ചു- സകല നാളും പാലിക്കും-
(ദേവ...)


നരഗണങ്ങളിന്നതി ദുരിതമൊഴിപ്പാനായി-
തിരുമകനെ നരനായ് ധരണിയിങ്കലയച്ച-
(ദേവ...)


പാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാന്‍
പാവനാത്മാവേ നല്‍കും ജീവ ജലാശയമാം-
(ദേവ...)


ആദരവോടു തന്റെ വേദ വെളിവു മനു-
ജാതികള്‍ക്കരുളിയ- ആദി നാഥനാകുന്ന.
(ദേവ...)