നീതിമാന്മാരിന്‍ കൂടാരങ്ങളില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 
1.നീതിമാന്മാരിന്‍ കൂടാരങ്ങളില്‍
   ജയ സംഗീതങ്ങള്‍ പാടിടുവിന്‍
   യേശുവില്‍ വിശ്വസിച്ചാര്‍ത്തിടുവിന്‍ , ജയ സന്തോഷമേ!
                            'പല്ലവി'
            ജയ സന്തോഷമേ! ജയ സന്തോഷമേ!
            യേശുവില്‍ വിശ്വസിച്ചാശ്രയിച്ചാല്‍ ജയ സന്തോഷമേ!

2. വൈരിയിന്‍ പാശങ്ങള്‍ ഛേദിക്കുവാന്‍
    സ്വര്‍ഗ്ഗീയ തേജസ്സുപേക്ഷിച്ചു താന്‍
    മര്‍ത്യര്‍ക്കുദ്ധാരണം നല്കീടിനാന്‍ , ജയ സന്തോഷമേ

3. നിത്യമാം നീതിക്കായ് മരിച്ചു താന്‍
   മൃത്യുവിന്‍ ഭീതി സംഹരിച്ചു താന്‍
   നിത്യ സമാധാനം വരുത്തി താന്‍ , ജയ സന്തോഷമേ

4. ന്യായ പ്രമാണത്തിന്‍ ശാപങ്ങളും
    ആയതാലുള്ള വിലാപങ്ങളും
    പോയഹോ ക്രൂശിന്മേല്‍ മുഴുവനും, ജയ സന്തോഷമേ

5. സൗജന്യ ദാനങ്ങള്‍ സമസ്തവും
   മോചനം നീതിയും വിശുദ്ധിയും
   ക്രൂശിലെ രക്തത്താല്‍ എല്ലാവനും, ജയ സന്തോഷമേ

6. ഖണ്ഡിപ്പാന്‍ വേദവിരുദ്ധങ്ങളും
    വന്ദിപ്പാന്‍ അത്മാവിന്‍ സത്യത്തിലും
    സാദ്ധ്യമിപ്പോള്‍ ഏതു സധുവിനും, ജയ സന്തോഷമേ

7. ഭീഷണി ആകെ പ്രയോഗിക്കിലും
   ഏഷണി വ്യാജമായ് ചൊല്ലുകിലും
   ക്ലേശ്ശം അശേഷമില്ലായതിലും, ജയ സന്തോഷമേ

8. കൂരിരുള്‍ മാറി പ്രകാശത്തിന്നായ്
   ദൂരസ്തര്‍ നിത്യം സമീപസ്ഥരായ്
   സ്വര്‍ഗ്ഗങ്ങള്‍ ഭക്തര്‍ നിവാസങ്ങളില്‍, ജയ സന്തോഷമേ

9. തേജസ്സില്‍ വേഗത്തില്‍ വന്നിടും താന്‍
   വ്യാജമാം പൂജകള്‍ നീക്കിടുവാന്‍
   രാജത്വം ആശ്രിതര്‍ക്കേകിടും താന്‍, ജയ സന്തോഷമേ

പുറത്തേക്കുള്ള കണ്ണികള്‍