തോടി ആദിതാളം
പല്ലവി
- വീണാള്‍- സീയോന്-കുമാരി-താണാള് അഴലാഴിയില്‍
- പ്രാണ-നാഥന്റെ തിരുമേനി- ക്രൂശിന്മേല് കണ്ടു
-
-
-
-
-
-
-
-
-
- (വീണാള്‍...)
- (വീണാള്‍...)
-
-
-
-
-
-
-
-
-
അനുപല്ലവി
- കാണു-ന്നതിതാരയ്യോ! എന്‍ പ്രാണ-നാഥനോ ക്രൂശില്‍
- ആണി-മേല്‍ തൂങ്ങ്ന്നിതെന്നാ-നന്ദമോ?
- ഞാനി-നീ പൊകിന്നിതെങ്ങൊ? ഇടം-ഏതും
- കാണു-ന്നില്ലെനിക്കയ്യോ!- കാണുന്നില്ലേ!
- മാനു-വേലനേ! എന്നെ താനേ വിട്ടു നീപോയോ?
- മാന-സത്തിങ്കലിടി വീണേ- എന്നങ്ങലറി-
ചരണങ്ങള്‍
- മന്നാ! കൃപാക്കടലേ!-എന്നുള്ളമുരുകുന്നേ
- എന്നെ അന്പോറ്റു നൊക്കി-ടുന്നതാലെ
- എന്നില്‍ പ്രേമത്തീയയ്യോ!- നന്നായ് ജ്വലിപ്പിക്കും തൃ-
- ക്കണ്ണെ-ന്തയ്യൊ തിരുമുന്-വന്നു നിന്നും
- ഒന്നു പോലും നോക്കാതെ-നന്നായടച്ചിരിക്കു-
- ന്നെന്ന-ങ്ങവള്‍ ചൊല്ലിയും- കണ്ണീര് ചൊരിഞ്ഞും കൊണ്ടു-
-
-
-
-
-
-
-
-
-
- (വീണാള്‍...)
- (വീണാള്‍...)
-
-
-
-
-
-
-
-
-
- അരുമ-യോടെന്നെ മുത്തും -തിരുവായില്‍ നിന്നൊഴുകി-
- വരുന്ന തേനും പാലുമാം-പരമ ഭോജ്യം
- പരിപൂര്‍ണ്ണമായ് പൈദാഹം വിരവോ-ടൊഴിച്ചെന്നുള്ളില്
- പരമാനന്ദം തരുമെ- പരമ-കാന്താ!
- അരുമ-കാന്തയായുള്വെന്തു- തിരുമുന്നിതാ നിന്നു നിന്
- തിരുവായടഞ്ഞതെന്തെ-ന്നലറി കൊണ്ടു-
-
-
-
-
-
-
-
-
-
- (വീണാള്‍...)
- (വീണാള്‍...)
-
-
-
-
-
-
-
-
-
- എന്നില്‍ വച്ചിട്ടുള്ളോരു-നിന്നുള്ളിലെ പ്രിയത്താല്‍
- കണ്ണേ! പ്രിയേ!എന്‍ പ്രാവേ!- എന്നു ചൊല്ലി
- എന്നി-രു കന്നങ്ങളില്‍ -വന്നു ചുംബനം ചെയ്തു
- എന്നുള്ളെല്ലാം കവരും- വണ്ണ-മയ്യോ!
- എന്നെ-ത്താങ്ങിത്തഴുകും-പൊന്നിന്-കരങ്ങളയ്യോ!
- പൊന്നേ! ക്രൂശില്‍ വിരിപ്പാന്‍-വന്നോ? സംഗതിയെന്നു.
-
-
-
-
-
-
-
-
-
- (വീണാള്‍...)
-
-
-
-
-
-
-
-
-