മേല്‍ വീട്ടില്‍ എന്‍ യേശു
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

        ഇ.ജെ.ക്രോസബി എഴുതിയ "Jesus is tenderly calling"
       എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വിവര്‍ത്തനം.

1. മേല്‍ വീട്ടില്‍ എന്‍ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
   സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു!
                                പല്ലവി
   നീ ഇന്നു വാ, നീ ഇന്നു വാ,
   ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ-

2.ക്ഷീണിച്ചോനെ യേശു സ്വസ്തമാക്കും വിളിക്കുന്നു വിളിക്കുന്നു
   പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ

3.കാത്തുനില്‍ക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നില്‍ക്കുന്നു ഹേ!
   പാപവും കൊണ്ടു തിരുമുമ്പില്‍ വാ! താമസിയാതെ നീ വാ-

4.ശ്രദ്ധിക്കേശുവിന്‍ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക
   വിശ്വസ്തര്‍ക്കേശുവിന്‍ ആനന്ദവും കിട്ടുമേ ഇന്നു കേള്‍ക്ക.