നല്ലാരില്‍ സുന്ദരി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

           ഉത്തമഗീതം 5:9-16
1.നല്ലാരില്‍ സുന്ദരീ! നിന്റെ
   പ്രിയനെന്തു വിശേഷതയുള്ളൂ?

2.എന്റെ പ്രിയന്‍ ചുവപ്പോടു-
  നല്ല വെണ്മകലര്‍ന്നൊരു വീരന്‍.

3.ആയിരം പത്താളെ നോക്കു -അതില്‍
   എന്നേശു മുഖ്യനായുണ്ട്

4.പൊന്നിന്റെ കട്ടയെ നോക്കു-അതില്‍
  എന്നേശുവിന്‍ തലയുണ്ട്

5.അക്കരിങ്കാക്കയെ നോക്കു- അതില്‍
  എന്നേശുവിന്‍ മുടിയുണ്ട്

6.പ്രാക്കളിന്‍ കണ്ണുകള്‍ നോക്ക് -അതില്‍
  എന്നേശുവിന്‍ കണ്‍കളുണ്ട്

7.നന്മണപ്പൂന്തടം നോക്ക്- അതില്‍
  എന്നേശുവിന്‍ കവിളുണ്ട്

8.താമരപ്പൂവിനെ നോക്ക് -അതില്‍
   എന്നേശുവിന്‍ ചുണ്ടുണ്ട്

9.പച്ച പതിച്ച പൊന്‍ നോക്ക് -അതില്‍
   എന്നേശുവിന്‍ കൈകളുണ്ട്

10.നീലക്കല്‍ ദന്തത്തെ നോക്ക് -അതില്‍
   എന്നേശുവിന്‍ വയറുണ്ട്

11.തങ്കത്തിന്‍ വെണ്‍ കല്‍തൂണ്‍ നോക്ക് -അതില്‍
   എന്നേശുവിന്‍ തുടയുണ്ട്

12.ദേവതാരു മരം നോക്ക് -അതില്‍
   എന്നേശുവിന്‍ ഗാത്രമുണ്ട്

13.സര്‍വ്വാംഗ സുന്ദരന്‍ തന്നെ നോക്ക് -എന്നെ
   വീണ്ടെടുത്തോരു കുമാരന്‍

14.ശാലേമിലെ മങ്കമാരെ-ഇവന്‍
  എന്റെ പ്രിയതമന്‍ നൂനം.