വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
| അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക രചന: |
|
|
അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക
അടിയാരെ യഹോവായേ
മനസ്സലിവുടയ മഹോന്നത പരനേ
വന്ദനം നിനക്കാമ്മീന്‍
കരുണായിന്നാസനത്തില്നിന്നു
കൃപ അടിയങ്ങള്‍ മേല്‍
വരണം എല്ലായ്പ്പോഴും ഇരിക്കണം
രാപകല്‍ വന്ദനം നിനക്കാമ്മീന്‍
തിരുസമാധാനവാക്യം അടിയാര്
സ്ഥിരപ്പെടാന് അരുള്‍ക ഇപ്പോള്‍
അരുമയേറും വേദമരുളിയ പരനേ
ഹാലേലുയ്യാ ആമ്മീന്‍