കര്‍ത്തനേ ഈ പകലിലെന്നെ നീ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1.കര്‍ത്ത്നേയിപ്പ്കലിലെന്നെ നീ
   കാവല്‍ ചെയ്തതതിമോദമായ്
   ചേര്‍ത്തണച്ചു നിന്‍ പാദത്തിലായ
   തോര്‍ത്തടി പണിയുന്നു ഞാന്‍

2.പക്ഷികള്‍ കൂടണഞ്ഞുകൊണ്ടവ
  നിര്‍ഭയമായ് വസിക്കും പോല്‍
  പക്ഷമോടെന്റെ രക്ഷകാ തവ
  വക്ഷസില്‍ അണഞ്ഞീടുന്നേന്‍

3.ഭൂതലെ ഉദിച്ചുയര്‍ന്ന സൂര്യ
  ശോഭപോയ് മറഞ്ഞീടുന്നു
  നീതിസൂര്യനെ മോദമോടക
  താരില്‍ നീ ഉദിക്കേണമേ

4.കേശാദി പാദം സര്‍വ്വവും
  ഭരിച്ചീടേണം പരിശുദ്ധനേ
  ദാസന്‍ നിന്‍ തിരുസന്നിധിയിന്‍
  പ്രകാശത്തില്‍ നടന്നീടുവാന്‍

5.നിദ്രയില്‍ നിന്‍ ചിറകിന്‍ കീഴെന്നെ
  ഭദ്രമായ് മറക്കേണമേ
  രാത്രി മുഴുവന്‍ ആവിയാലെന്നെ
  ശത്രുവില്‍ നിന്നും കാക്കുകേ

6.രാത്രിയില്‍ ഞാന്‍ കിടക്കയില്‍
  പ്രാണനാഥനേ വേദവാക്യങ്ങള്‍
  ഓര്‍ത്തു ധ്യാനിച്ചു മോദമായ് പ്രാര്‍ത്ഥി-
 ച്ചീടുവാന്‍ കൃപ നല്‍കുകേ-

7.പ്രാണനായകനേശുവേ നീയീ
  രാത്രിയില്‍ എഴുന്നള്ളിയാല്‍
  ആനന്ദത്തോടെ ദാസനും എതി
  രേല്‍ക്കുവാന്‍ തുണക്കേണമേ

8.ഇന്നു രാത്രിയില്‍ എന്റെ ജീവനെ
  നീ എടുത്തീടുകില്‍ വിഭോ
  നിന്നില്‍ ഞാന്‍ നിദ്രകൊണ്ടു വിശ്രമി-
  ച്ചീടുവാന്‍ കൃപനല്‍കണേ