ഉഷഃകാലം നാം എഴുന്നേല്‍ക്കുക പരനേശുവെ സ്തുതിപ്പാന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഉഷഃകാലം നാം എഴുന്നേല്‍ക്കുക
പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനൊടടുത്തീടുകില്‍

ഇതുപോലൊരു പ്രഭാതം നമു-
ക്കടുത്തീടുന്നു മനമെ!
ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍
നീതി സുര്യനായ്‌ വരുന്നാള്‍

നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നൊരോന്നായ്‌ ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു

ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
രെത്ര പേര്‍ ലോകം വിട്ടുപോയ്
എന്നാലൊ നമുക്കൊരുനാള്‍കൂടെ
പ്രിയനെ പാടി സ്തുതിക്കാം

നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായിത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ലയാതൊന്നും
എന്റെ കൂടന്നു പോരുവാന്‍

ഹാ! എന്‍ പ്രിയന്റെ പ്രേമത്തെയോര്‍-
ത്തിട്ടാനന്ദം, പരമാനന്ദം!
ഹാ! എന്‍പ്രിയനാ പുതുവാനഭൂ
ദാനം ചെയ്തതെന്താനന്ദം!

മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി
വരുന്നൊരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നെ ഞാനും
സ്വന്ത രാജ്യതില്‍ ചെല്ലുവാന്‍

കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനെ എന്നെ വിടല്ലേ
കൊതിയൊടു ഞാന്‍ വരുന്നേ-
എന്റെ സങ്കടമങ്ങു തീര്‍ക്കണെ!

മൂത്താം‌പാക്കല്‍ സാധു കൊച്ചു കുഞ്ഞുപദേശി

പുറത്തേക്കുള്ള കണ്ണികള്‍

share.ovi.com-ല്‍ ഈ കീര്‍ത്ത്നത്തിന്റെ ഓഡിയോ വേര്‍ഷന്‍