പാഹി മാം ദേവദേവാ പാവനരൂപാ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പാഹിമാം ദേവ ദേവാ
പാവനരൂപാ

മോഹവാരിധിതന്നില്‍ കേവലം വലയുന്ന
ദേഹികള്‍ക്കൊരു രക്ഷാനൗകയോ പരമേശാ

ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
ക്ഷേമജീവിതം നല്‍കും പ്രേമഹര്‍മ്മ്യമേ ദേവാ

നിത്യജീവനെനുള്ളില്‍ സത്യമായ് ഉളവാക്കാന്‍
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തോരു നാഥാ

പുറത്തേക്കുള്ള കണ്ണികള്‍

YouTube-ല്‍ ഈ കീര്‍ത്ത്നത്തിന്റെ വീഡിയോ വേര്‍ഷന്‍