വെളിച്ചത്തിന്‍ കതിരുകള്‍ വിളങ്ങുമീ സമയത്ത്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വെളിച്ചത്തിന്‍ കതിരുകള്‍ വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ സ്തുതിക്കണം അവന്‍ ജനം

ഇരുട്ടൊഴിഞ്ഞവനിയില്‍ തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശിഹായീ വിധം നമ്മില്‍ ഉദിക്കണം

തിരു മുഖമതിന്‍ പ്രഭ തെളിവോടു വിലസുമ്പോള്‍
ഇരുളിന്റെ പ്രവൃത്തികള്‍ മറവിടം തിരക്കിടും

തിരുമൊഴി ദിവസവും പുതുതായി പഠിക്കുകില്‍
ശരിവരെ വഴി തെറ്റാതിരുന്നിടാം അസ്സംശയം

ദിനമതിന്‍ തുടസ്സത്തില്‍ മനുവേലിന്‍ മുഖാംബുജം
ദരിശിച്ച നരനൊരു ദുരിതവും വരികില്ല

മനമതി തെളിവിനോടിരുന്നിടും സമാധാനം
ദിവസത്തിനൊടുവോളം ഭരിച്ചിടും മനസ്സിനെ

സമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപ മൂലം
ഒരിക്കലും ഇളകാത്ത പുരമതില്‍ കടന്നിടാം

ഗതിയില്ലാ ജനങ്ങളില്‍ കനിയുന്ന മഹേശനെ
കരം പിടിച്ചെന്നെ തിരു വഴികളില്‍ നടത്തുക