ഖണ്ഡചാപ്പ്
ചരണങ്ങള്‍
- അഖിലേശനന്ദനനു അഖിലാണ്ഡ നായകനു
- അഖിലഗുണമുടയോരു പരമേശനു
- ഇഹലോകമതില്‍-മനുജമകനായി വന്നവനു
- സകലാധികാരമുള്ള മനുവേലനു
- ജയമംഗളം നിത്യ ശുഭമംഗളം --(2)
- ദുരിതാഴിയതില് വീണു-പരിതാപമോടുഴലും
- നരരോടുപെരുതായ-കരുണപൂണ്ടു
- കരളലിഞ്ഞു കനകതല-മതില് മരുവും താതനുടെ
- തിരുമാര്വ്വു വിട്ടോരു-മനുവേലനു
- ജയമംഗളം നിത്യ ശുഭമംഗളം --(2)
- ധരണീതി-ലെളിയൊരുനരനായി- ബേതലേം
- പുരിയില്‍ തിരുവവതാരം ചെയ്തവന്നു
- പരിചോടു പന്തിരുവ-രോടു യൂദനഗരികളിന്
- തിരുമൊഴികള്‍ പൊഴിഞ്ഞോരു-മനുവേലനു
- ജയമംഗളം നിത്യ ശുഭമംഗളം --(2)
- കുഷ്ഠരോഗങ്ങളേയും പൊട്ടിയ കണ്കളേയും
- മറ്റു പല ദീനമുള്ളോരെയും
- മുറ്റും സുഖമാക്കി-മൃത്യുവന്നൊര്കളേയും
- പെട്ടെന്നുയിര്പ്പിച്ച-മനുവേലനു
- ജയമംഗളം നിത്യ ശുഭമംഗളം --(2)
- ഘനപീഡപൂണ്ടവന്നു കാല്‍വറിയില്‍ മരിച്ചവന്നു
- ദിനം മൂന്നിലുയിര്ത്തെഴുന്നു- വന്ന പരന്നു
- കനകതലമെഴുന്നു പിതൃ-വലമമര്‍ന്നു മദ്ധ്യസ്ഥത
- കനിവോടു ചെയ്യുന്ന- മനുവേലനു
- ജയമംഗളം നിത്യ ശുഭമംഗളം --(2)
- കാഹളങ്ങള്‍ ധ്വനിച്ചീടവെ-മേഘാഗ്നിജ്വലിച്ചീടവേ
- വേഗമൊടു ദൂതഗണ പാഞ്ഞുവരവെ
- ലോകാവസാനമതില്‍- മേഘങ്ങളില്‍ കോടി
- സൂര്യനെ പ്പൊലെ വരും മനുവേലനു-
- ജയമംഗളം നിത്യ ശുഭമംഗളം --(2)
- ശത്രുവാം സാത്താനെ-കെട്ടിവരിഞ്ഞാഴത്തില്
- ഇട്ടടച്ചുമുദ്രയതുവെയ്ക്കുന്നവനു
- ഇദ്ധരയെ പുതുതാക്കി- ഭക്തരോടിങ്ങായിരമാ
- ണ്ടുത്തമമായി വാഴുന്ന -മനുവേഅനു
- ജയമംഗളം നിത്യ ശുഭമംഗളം --(2)
- പരമസുതരായോര്ക്കും- പാരിടമടക്കിയും
- പരമശാലേം പുരി-പാരിതിലിറക്കിയും
- പരമ സന്തോഷങ്ങള്‍- പാരിതില്‍ വരുത്തിയും
- പരിചൊടുവാഴുന്ന-മനുവേലനു
- ജയമംഗളം നിത്യ ശുഭമംഗളം --(2)